marianvibes
marianvibes
Saturday, 21 Dec 2024 00:00 am
marianvibes

marianvibes

ന്യൂ ഡല്‍ഹി: ഗാർഹികപീഡനത്തില്‍ നിന്നും ഭർത്താവിന്റെ മർദനത്തില്‍ നിന്നും ഭാര്യക്ക് സംരക്ഷണം നല്‍കുന്ന ഗാർഹികപീഡന നിയമങ്ങളും സ്ത്രീധനപീഡന നിയമങ്ങളും ദുരുപയോഗം ചെയ്യാനുള്ളതല്ലെന്ന് സുപ്രീംകോടതി.

ഭർത്താവിനെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ആനുകൂല്യങ്ങള്‍ നേടാനും മറ്റും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റേതാണ് നിരീക്ഷണം. 

ഭോപ്പാലില്‍ നിന്നുള്ള ദമ്ബതിമാരുടെ വിവാഹമോചന കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ് നല്‍കുന്ന ഭാര്യയുടെ ആവശ്യങ്ങള്‍ നടന്നുകിട്ടാനായി ക്രൂരത, ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ ഒരുമിച്ച്‌ ചുമത്തി, ഭർത്താവിനെ സമ്മർദ്ദത്തിലാക്കുന്നതായാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. 

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഇത്തരം നിയമങ്ങള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ചില സ്ത്രീകള്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. ഭർത്താക്കന്മാർക്കെതിരെ നിരവധി വകുപ്പുകള്‍ നല്‍കുന്നത് ഒരു പ്രവണതയായി തുടരുന്നുന്നു. ഇതോടെ ജാമ്യം നല്‍കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ചെറിയ വഴക്കുകളാണ് പിന്നീട് വലിയരീതിയിലുളള, മോശമായ പോരാട്ടമായി മാറുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m