ദില്ലി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിലേക്ക്. 43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.
കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബർ അല്‍ സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്.
കുവൈറ്റിലെ ഉന്നതനേതൃത്വവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വ്യാപാരം, നിക്ഷേപം, സുരക്ഷ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ഭരണാധികാരിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കുവൈറ്റ് കിരീടാവകാശി സംഘടിപ്പിക്കുന്ന വിരുന്നുസല്‍ക്കാരത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇന്ത്യ- കുവൈറ്റ് ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. കുവൈറ്റിലെ ഇന്ത്യൻ ലേബർ ക്യാമ്ബ് സന്ദർശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ടൂർണമെൻ്റിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനത്തിന് മുന്നോടിയായി നിക്ഷേപ ഉടമ്ബടിയും പ്രതിരോധ സഹകരണ കരാറും സംബന്ധിച്ച് ചർച്ചകള്‍ നടന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം ഇന്ത്യ-കുവൈറ്റ് ബന്ധത്തില്‍ പുത്തൻ അദ്ധ്യായം കുറിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അരുണ്‍ കുമാർ ചാറ്റർജി പറഞ്ഞു. വിദേശങ്ങളില്‍ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ക്ഷേമത്തിനും സുരക്ഷയ്‌ക്കും പ്രധാനമന്ത്രി മുൻഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m