marianvibes
marianvibes
Saturday, 21 Dec 2024 00:00 am
marianvibes

marianvibes

 കേരളത്തെ നടുക്കിയ വയനാട് വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കേണ്ടവര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന കാഴ്ചകള്‍ വേദനിപ്പിക്കുന്നതാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്കായി കെസിബിസിയും ബത്തേരി രൂപതയും ചേര്‍ന്നു നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയില്‍ നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിബിസിയുടെ ആഹ്വാനത്തോട് ക്രിയാത്മകമായാണ് ബത്തേരി രൂപത സഹകരിച്ചത്. ബത്തേരി രൂപതയുടെ മനുഷ്യബന്ധവും പ്രതിബദ്ധതയും എക്കാലവും സജീവമാണ്. നന്‍മ ചെയ്യുമ്പോഴും വിമര്‍ശനങ്ങളും ഒറ്റപ്പെടലുമുണ്ടാകാം. രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസ് നടപ്പാക്കുന്ന ഭവന പദ്ധതി ചെറിയ കാര്യമല്ല. ഭവനപദ്ധതികള്‍ പൂര്‍ണമാകുന്നത് തറക്കല്ലിടുമ്പോഴല്ല, നിര്‍മാണം പൂര്‍ത്തിയാക്കി ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോഴാണെന്നും കാതോലിക്ക ബാവ പറഞ്ഞു. സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m