marianvibes
marianvibes
Saturday, 21 Dec 2024 00:00 am
marianvibes

marianvibes

2025 ജൂബിലി വർഷത്തിൽ, 'പ്രത്യാശയിലേക്കുള്ള ക്ഷണം'  തടവിൽ കഴിയുന്നവർക്ക് നൽകുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് ഫ്ലോറൻസിലെ സോളിക്സിയാനോ ജയിലിലെ തടവുകാർക്കൊപ്പം ഫ്ലോറൻസ് ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ജെറാർഡോ ഗാംബെല്ലി  വിശുദ്ധ ബലിയർപ്പിച്ചു. ആർച്ചുബിഷപ്പിനോടൊപ്പം കർദിനാൾ ഏർണസ്റ്റ് സിമോണിയും സഹകാർമികത്വം വഹിച്ചു. തദവസരത്തിൽ ഫ്രാൻസിസ് പാപ്പാ, കർദിനാൾ വഴിയായി നൽകിയ പ്രത്യേക സന്ദേശവും വായിക്കപ്പെട്ടു.
പാപ്പായുടെ സന്ദേശത്തിൽ, തന്റെ ആത്മീയവും മാനുഷികവുമായ സാമീപ്യം എല്ലാവർക്കും അറിയിച്ചു. നല്ലവനും കരുണാമയനുമായ പിതാവായ ദൈവത്തിൽ ആശ്രയം വച്ചുകൊണ്ട് ജീവിക്കുവാൻ പാപ്പാ തടവുകാരായ സഹോദരങ്ങളെ ക്ഷണിച്ചു. നമ്മുടെ ഹൃദയങ്ങളിൽ വിശ്വാസവും പ്രത്യാശയും നിറയ്ക്കുന്നതിനായി ഭൂജാതനാകുന്ന യേശുവിനെ സ്വാഗതം ചെയ്യുവാനും പാപ്പാ ആഹ്വാനം ചെയ്തു. പിതൃതുല്യമായ തന്റെ ആശീർവാദം, തടവിൽ കഴിയുന്നവർക്കും, അവരുടെ കുടുംബത്തിലെ അംഗങ്ങൾക്കും നൽകിയ പാപ്പാ, ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകളും എല്ലാവർക്കും നേർന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                             Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0