marianvibes
marianvibes
Sunday, 22 Dec 2024 00:00 am
marianvibes

marianvibes

 ഇസ്താംബൂളിൽ ക്രൈസ്തവസഭയുമായി  ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം വെളിപാടു പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏഴുസഭകള്‍ സ്ഥിതിചെയ്തിരുന്ന പൗരാണിക പട്ടണങ്ങളിലേക്കാണ് ഞങ്ങള്‍ യാത്രചെയ്തത്. ഈ സഭകൾ നിലനിന്നിരുന്ന പട്ടണങ്ങളുടെ പേരുകൾ  റോഡിലെ സൈൻ ബോർഡുകളിൽ തെളിയുമ്പോൾ വെളിപാടു പുസ്തകം മുന്നിൽ തുറന്ന പ്രതീതി. "ആദിയും അന്തവുമായവന്‍, മരിച്ചവനും എന്നാല്‍, വീണ്ടും ജീവിക്കുന്നവനുമായവന്‍" പേരെടുത്ത പറഞ്ഞ സ്ഥലങ്ങളാണ് കൺമുന്നിൽ. "ചെവിയുള്ളവരെല്ലാം കേള്‍ക്കാൻ" ആവശ്യപ്പെട്ട വചനങ്ങൾ ഇവരേത്തേടിയാണല്ലോ ആദ്യമെത്തിയത്.

എഫേസോസ് ഇന്ന്  Selçuk എന്നും സ്മിർണ Izmir എന്നും പെർഗമം Bergama എന്നും തയിത്തീറ Akhisar എന്നും സർദീസ് Sart എന്നും, ഫിലഡെൽഫിയ Alaşehir എന്നും ഇന്ന് അറിയപ്പെടുന്നു.  ലവോദിക്യ ആധുനിക നഗരമായ Denizli-നു അടുത്തായതിനാൽ ഈ നഗരത്തിൻ്റെ പേരിലും ലവോദിക്യ അറിയപ്പെടുന്നുണ്ട്. ഈ പട്ടണങ്ങളിലെല്ലാം "പൗരാണിക നഗരം" (ancient city) എന്ന പേരിൽ ഒരു പ്രദേശം വെളിപാടു പുസ്തകത്തിലെ പേരുകളിൽതന്നെ നിലനിർത്തിയിട്ടുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ യവനക്ഷേത്രങ്ങളും റോമൻ "അഗോറ"കളും തകർന്ന ക്രൈസ്തവ ദേവാലയങ്ങളും യഹൂദ സിനഗോഗുകളുമെല്ലാം ഇവിടെ കാണാം. 

ഇസ്താംബൂളില്‍നിന്നും ഈജിയന്‍ കടല്‍ത്തീരം വഴി 400 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍  പെര്‍ഗമത്തില്‍ എത്തിച്ചേരാം. പെര്‍ഗമത്തിന്‍റെ ഇരുവശങ്ങളിലുമായിട്ടാണ് (ചിത്രം -1 കമന്‍റ ബോക്സില്‍) വെളിപാടുപുസ്തകത്തില്‍ പ്രതിപാദിക്കുന്ന ഏഴു സഭകൾ നിലനിന്നത്. ഈ  സഭകൾക്കു ചുറ്റിലും നിരവധി കൊച്ചുസഭകളും അവിടെയെല്ലാമായി  അനേകായിരം വിശ്വാസികളും ഉണ്ടായിരുന്നു. പെര്‍ഗമത്തു നിന്നും മെഡിറ്ററേനിയന്‍ കടലിനോടു ചേര്‍ന്ന് തെക്കു കിഴക്കു ദിശയില്‍ 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്മിര്‍ണയിലും 200 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എഫേസോസിലും എത്തിച്ചേരും. പെര്‍ഗമത്തിന്‍റെ വടക്കു കിഴക്ക് ദിശയിലാണ് തയിത്തീറയും സര്‍ദീസും ഫലിഡല്‍ഫിയയും ലവോദിക്യയും സ്ഥിതിചെയ്യുന്നത്.

പദ്മോസിലേക്കു നാടുകടത്തപ്പെട്ട യോഹന്നാന്‍ അവിടെവച്ചു തനിക്കു ലഭിച്ച വെളിപാടുകള്‍ എഴുതുമ്പോള്‍ തന്‍റെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായിരുന്ന എഫേസോസ് സഭയ്ക്കുള്ള സന്ദേശമാണ് ആദ്യം എഴുതിയത്. അതിനുശേഷം സ്മിര്‍ണയ്ക്കും പെര്‍ഗമത്തിനും എഴുതി. തുടര്‍ന്ന് തയിത്തീറ, സാര്‍ദിസ്, ഫിലദല്‍ഫിയ, ലവോദിക്യ എന്ന ഈ ക്രമത്തിലാണ് എഴുതിയത്. എന്നാല്‍ ഞങ്ങളുടെ യാത്ര ആരംഭിച്ചത് പെര്‍ഗമത്തില്‍നിന്ന് കടല്‍ത്തീരം വഴി സ്മിര്‍ണയിലേക്കും തുടര്‍ന്ന് എഫേസോസിലേക്കും ആയിരുന്നു. എഫേസോസില്‍നിന്ന് ലെവോദക്യയിലേക്കും ഫിലദല്‍ഫിയ, സര്‍ദീസ്, തയിത്തിറ എന്നീ ക്രമത്തിലായിരുന്നു. തയിത്തീറയില്‍നിന്ന് നിഖ്യായിലേക്ക് (ഇസ്നിക്) വേഗത്തില്‍ എത്തിച്ചേരാം എന്നുള്ളതിനാലായിരുന്നു ഈ റൂട്ട് തെരഞ്ഞെടുത്തത്.

♦️പെര്‍ഗമത്തെ അക്രോപൊലീസ്

''പെര്‍ഗമം" എന്നു ബൈബിളില്‍ പരാമർശിക്കുന്ന പ്രദേശം ബെര്‍ഗാമ (Bergama) എന്നാണ് ഇന്ന് അറിയപ്പെടുന്നത്. ഗ്രീക്ക് ഹെലനിസ്റ്റിക് കാലഘട്ടത്തില്‍ ഏഷ്യാമൈനറിനെ നിയന്ത്രിച്ചിരുന്നത് പെര്‍ഗമം തലസ്ഥാനമാക്കിയുള്ള അത്താലിദ് (Attalid dynasty) രാജവംശമായിരുന്നു. പെര്‍ഗമം നഗരത്തില്‍ നിന്നു നോക്കിയാല്‍ മലമുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന "ഉയര്‍ന്ന പട്ടണം" എന്നർത്ഥമുള്ള Acropolis (അക്രോപൊലീസ്) കാണാം. സമുദ്രനിരപ്പില്‍നിന്ന് മുന്നൂറു മീറ്റർ ഉയരത്തില്‍ ആണ് ഈ പൗരാണിക പട്ടണം സ്ഥിതിചെയ്യുന്നത്. സീയൂസിൻ്റെ (Zeus) തകർന്നടിഞ്ഞ ക്ഷേത്രവും ബലിത്തറയും മലയുടെ ഏറ്റവും മുകളിലായി അര്‍ത്തമീസിന്‍റെ (ഡയാനാ ദേവി) അമ്പലവും കാണാം. മലഞ്ചേരുവില്‍ നിര്‍മ്മിച്ചിരിക്കുന്ന തീയറ്റര്‍ അത്ഭുതാവഹമാണ്. 10,000- ആളുകള്‍ക്കുള്ള ഇരിപ്പിടങ്ങളാണ് ഇതിലുള്ളത്. പൗരാണിക ലോകത്തില്‍ അലക്സാണ്ട്രിയായിലെ പുസ്തകശേഖരം കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും വലിയ ഗ്രന്ഥശേഖരം പെര്‍ഗമത്ത് ആയിരുന്നു എന്നാണ് പ്ലൂട്ടാര്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ബി.സി 220-നും 190-നും ഇടയില്‍ നിര്‍മ്മിച്ച ഈ ഗ്രന്ഥശേഖരത്തില്‍ ഇരുപതിനായിരം ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്.

ഗ്രീക്ക് സംസ്കാരത്തില്‍ ദേവീദേവന്മാരുടെ ക്ഷേത്രങ്ങളും പട്ടണങ്ങളും മലമുകളില്‍ പണിയുവാനാണ് അവര്‍ താല്‍പര്യപ്പെട്ടത്. ശത്രുക്കളില്‍നിന്നു ക്ഷേത്രങ്ങളെയും പട്ടണത്തെയും സംരക്ഷിക്കുക എന്നതായിരുന്നു ഇതിനു കാരണം. ഗ്രീസിന് വെളിയിലുള്ള ഒരേയൊരു  "അക്രൊപൊളീസ്'' ആണ് ഏഷ്യാമൈനറിലെ
പെര്‍മഗത്തുള്ളത്. പൗരാണിക സംസ്കാരത്തിന്‍റെ തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍  ഇവിടെങ്ങും ചിതറിക്കിടക്കുന്നു. ഈ മലയില്‍നിന്നു നോക്കിയാല്‍ ഒരുവശത്ത് പെര്‍ഗമം പട്ടണവും അതിനോട് അനുബന്ധിച്ച് കായിക്കോസ് നദിയും (caicus river) അതിന്‍റെ ജലസം…
[2:40 PM, 12/22/2024] Anu Marian Vibes: നല്ലതു പറയുക, കുറ്റം പറയാതിരിക്കുക : പാപ്പാ

അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്കാരമാണെന്ന് മാർപ്പാപ്പാ.

റോമൻ കൂരിയായിലെ അംഗങ്ങൾക്ക്, പതിവു പോലെ ഇക്കൊല്ലവും, തിരുപ്പിറവിത്തിരുന്നാൾ ആശംസകളേകുന്നതിന് ശനിയാഴ്ച (21/12/24)  വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാവേളയിൽ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായരുമായി, ബന്ധപ്പെട്ടകാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പർശിക്കുന്ന ഒന്നാണെന്നും പാപ്പാ പറഞ്ഞു.

ഒരു സഭാ സമൂഹം  സന്തോഷത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്നത്, അതിലെ അംഗങ്ങൾ മറ്റുള്ളവരെക്കുറിച്ച് മോശമായി ചിന്തിക്കാതെയും മോശമായി സംസാരിക്കാതെയും എളിമയുടെ പാതയിലൂടെ സഞ്ചരിക്കുന്നതിന് ആനുപാതികമായിട്ടാണെന്നും കർത്താവിൻറെ മനുഷ്യാവതാര രഹസ്യത്തിന്റെ കാതലായ ഘടകമാണ് ഈ എളിമയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m