അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്കാരമാണെന്ന് മാർപ്പാപ്പാ.
റോമൻ കൂരിയായിലെ അംഗങ്ങൾക്ക്, പതിവു പോലെ ഇക്കൊല്ലവും, തിരുപ്പിറവിത്തിരുന്നാൾ ആശംസകളേകുന്നതിന് ശനിയാഴ്ച (21/12/24) വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാവേളയിൽ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായരുമായി, ബന്ധപ്പെട്ടകാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പർശിക്കുന്ന ഒന്നാണെന്നും പാപ്പാ പറഞ്ഞു.
ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്നത്, അതിലെ അംഗങ്ങൾ മറ്റുള്ളവരെക്കുറിച്ച് മോശമായി ചിന്തിക്കാതെയും മോശമായി സംസാരിക്കാതെയും എളിമയുടെ പാതയിലൂടെ സഞ്ചരിക്കുന്നതിന് ആനുപാതികമായിട്ടാണെന്നും കർത്താവിൻറെ മനുഷ്യാവതാര രഹസ്യത്തിന്റെ കാതലായ ഘടകമാണ് ഈ എളിമയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m