marianvibes
marianvibes
Sunday, 22 Dec 2024 00:00 am
marianvibes

marianvibes

2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള യജ്ഞത്തില്‍ പ്രവാസികളും ഭാഗമാകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

വരും ദശാബ്ദങ്ങളില്‍ ഇന്ത്യ, നവീന കണ്ടുപിടുത്തങ്ങളുടെയും ഹരിതോർജ്ജത്തിന്റെയും ഇലക്‌ട്രോണിക്സിന്റെയും ഹബ്ബാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാരായ അദ്ധ്യാപകർ കുവൈറ്റിലെ ഭാവി തലമുറയെ വാർത്തെടുക്കുന്നു. എഞ്ചിനീയർമാരും ആർക്കിടെക്റ്റുമാരും ഭാവിയിലേക്ക് ആവശ്യമായ സൗകര്യങ്ങളും മറ്റും കുവൈറ്റില്‍ സജ്ജമാക്കുന്നു. ഒരു ലക്ഷത്തോളം ഇന്ത്യൻ പൗരന്മാരാണ് കുവൈത്തിലുള്ളത്. അവരുടെ കഴിവുകളെയും കഠിനാദ്ധ്വാനത്തെയും കുവൈത്ത് ജനങ്ങളും നേതാക്കളും ഉള്‍പ്പടെയുള്ളവർ പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ കഴിവുകളും നൈപുണ്യവും പുതിയ കുവൈറ്റിനെ വാർത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകനന്മയെ മുൻനിർത്തി ഭാരതം 'വിശ്വബന്ധു' ആയി മുന്നേറുകയാണ്. യുവത്വം തുളുമ്ബുന്ന ഇന്ത്യ, ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനൊരുങ്ങുകയാണ്. ഇന്ത്യ അനുദിനം പുരോഗതി കൈവരിക്കുകയാണ്. "ഹലാ മോദി" പരിപാടിയില്‍ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിരത എന്നിവയില്‍ വൻ പുരോഗതിയാണുണ്ടാകുന്നത്. നിലവില്‍ അഞ്ചാമത്തെ വലിയ സമ്ബദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും വൈകാതെ തന്നെ മൂന്നാം വലിയ സമ്ബദ് വ്യവസ്ഥയായി മാറുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

വരും വർഷങ്ങളില്‍ ഇന്നൊവേഷൻ, ഗ്രീൻ എനർജി, ഫാർമസ്യൂട്ടിക്കല്‍സ്, ഇലക്‌ട്രോണിക്‌സ്, സെമികണ്ടക്ടർ തുടങ്ങിയവയുടെ കേന്ദ്രമായി ഇന്ത്യ മാറും. പ്രധാന ഊർജ്ജ-വ്യാപാര പങ്കാളിയാണ് കുവൈത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുവൈറ്റ് കമ്ബനികള്‍ക്ക് ഇന്ത്യ വലിയ നിക്ഷേപ കേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ മിന അബ്ദുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന തൊഴിലാളി ക്യാമ്ബിലെത്തി 150-ഓളം ഇന്ത്യൻ പൗരന്മാരുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m