marianvibes
marianvibes
Sunday, 22 Dec 2024 00:00 am
marianvibes

marianvibes

1794 ജൂലൈ 17-ന് ഫ്രാൻസിൽ,പാരീസിൽ, വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട വിശുദ്ധ അഗസ്റ്റിൻറെ തെരെസും 15 സഹസഹോദരികളുമടങ്ങുന്ന നിഷ്പാദുക കർമ്മലീത്താസന്ന്യാസിനികളെ പാപ്പാ വിശുദ്ധപദവിയിലേക്കുയർത്തി. ഇത് വിശുദ്ധപദപ്രഖ്യാപന പ്രക്രിയകകൾ കൂടാതെയുള്ള തത്തുല്യവിശുദ്ധപദ പ്രഖ്യാപനമാണ്.

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള ഈ സംഘത്തിൻറെ അദ്ധ്യക്ഷൻ, അഥവാ പ്രീഫെക്ട്, കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയ്ക്ക് അനുവദിച്ച കൂടിക്കാഴ്ചാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ, ഈ നിണസാക്ഷികളുടെ അൾത്താരവണക്കം  സാർവ്വത്രികസഭയിലേക്ക് വ്യാപിക്കുന്നതിന്, അംഗീകാരം നല്കുകയും അവരെ വിശുദ്ധരുടെ പട്ടികയിൽ ചേർക്കുകയും ചെയ്തത്.

ഈ കൂടിക്കാഴ്ചാ വേളയിൽ പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ച് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ 5 പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു

ഇവയിൽ ആദ്യത്തെ രണ്ടെണ്ണം രണ്ടു ദൈവദാസരുടെ രക്തസാക്ഷിത്വവും ശേഷിച്ച മൂന്നെണ്ണം മൂന്നു ദൈവദാസരുടെ വീരോചിത പുണ്യങ്ങളും അംഗീകരിക്കുന്നതാണ്.

1890 സെപ്റ്റംബർ 11-ന് ജർമ്മനിയിൽ ജനിച്ച് റഷ്യയിലെ കിറോവ് മുൻ കഠിനാദ്ധ്വാനതടങ്കൽ പാളയത്തിൽ 1942 ഫെബ്രുവരി 22-ന് മരണമടഞ്ഞ ഈശോസഭാംഗമായിരുന്ന ആർച്ചുബിഷപ്പ് എദ്വാർദ് പ്രൊഫിത്തിലിഷ് (Eduard Profittlich), ഇറ്റലിയിലെ കൽവെൻത്സാനെ ദി വെർഗാത്തെയിൽ 1910 മെയ് 7-ന് ജനിക്കുകയും അന്നാട്ടിൽ പ്യോപ്പെ ദി സൽവാറൊയിൽ വച്ച് 1944 ഒക്ടോബർ 1-ന് വിശ്വാസത്തെ പ്രതി വധിക്കപ്പെടുകയും ചെയ്ത വിശുദ്ധ ഫ്രാൻസീസ് സാലസിൻറെ സമൂഹാഗമായിരുന്ന വൈദികൻ ഏലിയ കൊമീനി എന്നീ ദൈവദാസരുടെ രക്തസാക്ഷിത്വമാണ് അംഗീകരിക്കപ്പെട്ടത്. ഇതോടെ ഇവരുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തിനുള്ള വഴി തെളിഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                             Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0