കൊച്ചി: തടവുകാരില്‍ 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി. സുപ്രീംകോടതി നിർദേശപ്രകാരമാണിത്.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം രാജ്യത്ത് കുറ്റക്കാരായി കണ്ടെത്തിയ തടവുകാരില്‍ 27,690 പേർ 50 വയസ്സ് പിന്നിട്ടവരാണ്. 20.8 ശതമാനം വരുമിത്. വിചാരണത്തടവുകാരില്‍ പ്രായമേറിയവർ 44,955. 10.4 ശതമാനം പേർ.
കർണാടകയില്‍ ജയിലില്‍ കഴിയുന്ന 93-കാരിയുടെ ദുരന്തം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് പ്രായമേറിയവരെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചത്. സംസ്ഥാനത്ത് 70 വയസ്സ് പിന്നിട്ട എത്ര തടവുകാർ ജയിലിലുണ്ടെന്ന കണക്കെടുത്തിട്ടില്ല. ഇവരില്‍ പലരും ജീവപര്യന്തം തടവുള്‍പ്പെടെ അനുഭവിക്കുന്നവരാണ്. കൊലപാതകക്കേസിലെ പ്രതികളടക്കമുണ്ടിതില്‍.
സർവേയുടെ അടിസ്ഥാനത്തില്‍ വിവരം ക്രോഡീകരിച്ച് ജനുവരി ആദ്യവാരം അന്തിമ ലിസ്റ്റ് തയ്യാറാക്കും. അതിനുശേഷം ലീഗല്‍ സർവീസ് അതോറിറ്റി വഴി ജയില്‍മോചനത്തിനുള്ള നിയമനടപടി സ്വീകരിക്കും. മാർച്ച് 10 വരെയാണ് ഇതുസംബന്ധിച്ച കാമ്പയിൻ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0