കൊച്ചി: ആന്‍റി മൈക്രോബിയല്‍ പ്രതിരോധം സമീപ ഭാവിയില്‍ ഉണ്ടായേക്കാവുന്ന വലിയ വിപത്തെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്, വോക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂള്‍ എജ്യുക്കേഷൻ ( വി എച്ച് എസ് ഇ) വിഭാഗം നാഷണല്‍ സർവീസ് സ്കീമുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗഖ്യം സദാ ആൻറിബയോട്ടിക് സാക്ഷരത യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം ഓഡിറ്റോറിയത്തില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.
അശാസ്ത്രീയമായ മരുന്ന് ഉപയോഗം മരുന്നുകള്‍ കൊണ്ട് അസുഖങ്ങള്‍ മാറാത്ത സാഹചര്യത്തിലേക്ക് എത്തിക്കും.
എൻഎസ്‌എസ് വോളന്റിയർമാർ സംസ്ഥാനത്തുടനീളം 343 പഞ്ചായത്തുകളിലെ വീടുകളില്‍ സന്ദർശനം നടത്തി മുന്നറിയിപ്പ് നല്‍കുകയാണ്. അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടികളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആൻറി മൈക്രോബിയല്‍ പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെ കുറിച്ചുമാണ് അവബോധം സൃഷ്ടിക്കുന്നത്.
ആന്റിബയോട്ടിക്കുകളുടെ അമിതഉപയോഗം തടയുന്നതിന് ആരോഗ്യവകുപ്പ് പ്രത്യേക പ്രവർത്തനങ്ങള്‍ നടത്തുകയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടികള്‍ വിതരണം ചെയ്യുന്നതിന് വിലക്കുണ്ട്. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് പരിശോധനകള്‍ നടത്തിവരുന്നു. ആൻറിബയോട്ടിക് മരുന്നുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് നീല കവറുകളില്‍ നല്‍കുകയാണ് ഇപ്പോള്‍.
വെറ്ററിനറി ഡോക്ടർമാരുടെ അനുവാദമില്ലാതെ ചിലർ കന്നുകാലികള്‍ക്ക് ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്നതായി കാണുന്നുണ്ട്. ഇവയുടെ പാല്‍ ഉപയോഗിക്കുന്നതും അപകടമാണ്. വെറ്റ് ബയോട്ടിക് എന്ന പേരിലുള്ള പ്രചാരണത്തിലൂടെ ഇതിനെതിരെ ബോധവത്കരണം നടത്തി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0