ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറയുകയും, കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.
ഉക്രൈനിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ, നിരവധി ദേവാലയങ്ങളും, സ്‌കൂളുകളും, ആശുപത്രികളും തകർക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ ഗാസയിലും, ആതുരാലയങ്ങളും വിദ്യാലയങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിനെയും പാപ്പാ അപലപിച്ചു.
തന്റെ സന്ദേശത്തിൽ, ക്രിസ്തുമസ് കാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട്, വെടിനിർത്തലിന് എല്ലാവരും തയ്യാറാകണമെന്നും പാപ്പാ അഭ്യർത്ഥിച്ചു. ദാരിദ്ര്യത്തിനും അക്രമത്തിനും ഇടയിൽ ഏറെ ദുരിതമനുഭവിക്കുന്ന മൊസാംബിക്ക് രാജ്യത്തിന് തന്റെ ആത്മീയസാമീപ്യം പാപ്പാ വാഗ്ദാനം ചെയ്തു. ഈ രാജ്യത്തിന്റെ അവസ്ഥയിൽ തന്റെ ഉത്കണ്ഠ രേഖപ്പെടുത്തിയ പാപ്പാ, സംവാദവും പൊതുനന്മയ്‌ക്കായുള്ള അന്വേഷണവും കൂടുതൽ ത്വരിതപ്പെടട്ടെയെന്നു ആശംസിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m