marianvibes
marianvibes
Friday, 27 Dec 2024 00:00 am
marianvibes

marianvibes

ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  സുവിശേഷത്തെപ്രതി പീഢിപ്പിക്കപ്പെടുന്നവർ  നിരവധിയാണെന്നും ചിലപ്പോൾ അവർ വധിക്കപ്പെടുക പോലും ചെയ്യുന്നുണ്ടെന്നും ഫ്രാൻസിസ് പാപ്പ. 

ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയും തന്റെ ഘാതകരുടെമേൽ കുറ്റം ആരോപിക്കരുതേയെന്ന് മരണവേളയിൽ കർത്താവിനോടു പ്രാർഥിച്ചവനുമായ വി. സ്റ്റീഫന്റെ തിരുനാൾദിനത്തിലാണ് ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറഞ്ഞത്.

മരണസമയത്ത് വി. സ്റ്റീഫൻ നടത്തുന്ന പ്രാർത്ഥന ചിന്തോദ്ദീപകമാണെന്നും വാസ്തവത്തിൽ, ഒറ്റനോട്ടത്തിൽ സ്റ്റീഫൻ നിസ്സഹായനായി അക്രമത്തിനു വിധേയനാണെന്ന പ്രതീതിയാണ് ഉളവാക്കുന്നതെങ്കിലും യഥാർത്ഥത്തിൽ, ഒരു യഥാർത്ഥ സ്വതന്ത്രമനുഷ്യൻ എന്ന നിലയിൽ അവൻ - യേശു - കുരിശിൽ ചെയ്തതുപോലെ, തന്റെ കൊലയാളികളെപ്പോലും സ്നേഹിക്കുകയും അവർക്കുവേണ്ടി തന്റെ ജീവൻ നൽകുകയും ചെയ്യുന്നുവെന്നും അത് അവർ അനുതപിക്കുന്നതിനും അങ്ങനെ ഒരിക്കൽ പൊറുക്കപ്പെട്ടാൽ അവർക്ക് നിത്യജീവൻ സമ്മാനമായി ലഭിക്കുന്നതിനും വേണ്ടിയാണെന്നും പാപ്പ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m