marianvibes
marianvibes
Friday, 27 Dec 2024 00:00 am
marianvibes

marianvibes

ഹൂസ്റ്റണ്‍/ഇസ്ലാമാബാദ്: ഇന്ത്യ-പാക് വിഭജനത്തിന്റെ ഭയങ്കരവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ പകർത്തിയ 'ഐസ് കാൻഡി മാനി'ന്റെ രചയിതാവും പാകിസ്താനി നോവലിസ്റ്റുമായ ബാപ്സി സിധ്വ (86) അന്തരിച്ചു.

യു.എസിലെ ഹൂസ്റ്റണില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം.

'ദ ക്രോ ഈറ്റേഴ്സ്' (1978), 'ദ ബ്രൈഡ്' (1982), 'ആൻ അമേരിക്കൻ ബ്രാറ്റ്' (1993), 'സിറ്റി ഓഫ് സിൻ ആൻഡ് സ്പ്ലെൻഡർ: റൈറ്റിങ്സ് ഓണ്‍ ലഹോർ' (2006) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ദക്ഷിണേഷ്യയുടെ ചരിത്രവും സംസ്കാരവും അവയില്‍ നിറഞ്ഞുനില്‍ക്കുന്നു.

'ഐസ് കാൻഡി മാൻ' ഇന്ത്യൻ-കനേഡിയൻ സംവിധായിക ദീപാ മേത്ത 'എർത്ത്' എന്ന പേരില്‍ ചലച്ചിത്രമാക്കി. ഓസ്കർ നാമനിർദേശം ലഭിച്ച ദീപാ മേത്താ ചിത്രം 'വാട്ടറി'നെ ആസ്പദമാക്കി 'വാട്ടർ: എ നോവല്‍' എന്ന പേരില്‍ സിധ്വ നോവലെഴുതി. പാകിസ്താനിലെ പ്രസിദ്ധമായ 'സിതാര ഇ ഇംതിയാസ്' ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്.

1938 ഓഗസ്റ്റ് 11-ന് കറാച്ചിയിലെ പാഴ്സി കുടുംബത്തിലാണ് സിധ്വയുടെ ജനനം. രണ്ടാം വയസ്സില്‍ പോളിയോ ബാധിതയായ അവരുടെ 'ഐസ് കാൻഡി മാനി'ലെ മുഖ്യകഥാപാത്രങ്ങളിലൊന്ന് അത്തരത്തിലൊരു പെണ്‍കുട്ടിയാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m