അന്തരിച്ച എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ 2024 ഡിസംബര്‍ 31 ചൊവ്വാഴ്ച്ച വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എംപിമാരായ ശശി തരൂര്‍, എ.എ. റഹീം, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ രാഖി രവികുമാര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.
എന്‍.എസ്. മാധവന്‍, ശ്രീകുമാരന്‍ തമ്ബി, ഷാജി എന്‍. കരുണ്‍, കെ. ജയകുമാര്‍, വി. മധുസൂദനന്‍ നായര്‍, പ്രേംകുമാര്‍, എം. ജയചന്ദ്രന്‍, ജി. വേണുഗോപാല്‍, ഗൗതമി, മേനക സുരേഷ്, ജലജ, മധുപാല്‍, വേണു ഐ.എസ്.സി., മുരുകന്‍ കാട്ടാക്കട, അശോകന്‍ ചരുവില്‍, ജോസ് പനച്ചിപ്പുറം, സുഭാഷ് ചന്ദ്രന്‍, ആര്‍.എസ്. ബാബു, വി.എസ്. രാജേഷ് തുടങ്ങിയവര്‍ എം.ടിയെ അനുസ്മരിക്കും
എം.ടിയുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകന്‍ രവിശങ്കര്‍ നയിക്കുന്ന സംഗീതാര്‍ച്ചന, എം.ടിയുടെ സാഹിത്യകൃതികള്‍, തിരക്കഥകള്‍ എന്നിവ ഉള്‍പ്പെടുന്ന പുസ്തകപ്രദര്‍ശനം, എം.ടിയുടെ ചലച്ചിത്രജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോപ്രദര്‍ശനം, മികച്ച സിനിമയ്ക്കുള്ള 1973ലെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ‘നിര്‍മ്മാല്യ’ത്തിന്റെ പ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0