marianvibes
marianvibes
Monday, 30 Dec 2024 00:00 am
marianvibes

marianvibes

ക്രിസ്തുജയന്തി ജൂബിലി വര്‍ഷം ഇടുക്കി രൂപതയില്‍ ഉദ്ഘാടനം ചെയ്തു.  വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളില്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
വാഴത്തോപ്പ് ഇടവകയിലെ കൈകാരന്മാര്‍ സമര്‍പ്പിച്ച ജൂബിലി കുരിശ് മെത്രാന്‍ വെഞ്ചരിച്ച് പ്രതിഷ്ഠിച്ചു.  തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ നൂറിലധികം മാലാഖ വേഷധാരികളായ കുട്ടികളും അള്‍ത്താര ബാലന്മാരും  അണിനിരന്നു. പ്രദക്ഷിണം  പ്രധാന കവാടത്തിങ്കലെത്തിയപ്പോള്‍ രൂപതാ മെത്രാന്‍ ഔദ്യോഗികമായി കത്തീഡ്രലിന്റെ വാതില്‍ തുറന്ന് ദൈവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് ജൂബിലി കുരിശ് പരസ്യ വണക്കത്തിനായി കത്തീഡ്രലിനുള്ളില്‍ പ്രതിഷ്ഠിച്ചു.  മാമ്മോദീസാവൃത നവീകരണം നടത്തി രൂപതാധ്യക്ഷന്‍ വിശ്വാസി സമൂഹത്തെ വിശുദ്ധ ജലം തളിച്ച് ആശീര്‍വദിച്ചു.
അതേതുടര്‍ന്ന്  ജൂബിലിതിരി തെളിച്ച് മഹാജൂബിലി 2025 ന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു. പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി  നടന്ന കാഴ്ചസമര്‍പ്പണത്തില്‍ വൈദിക-സന്യാസ പ്രതിനിധികള്‍, ഭക്തസംഘടനകളുടെ ഭാരവാഹികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍,  വൈദിക വിദ്യാര്‍ഥികള്‍, സന്യാസിനി അര്‍ത്ഥിനികള്‍ എന്നിവര്‍ സംബന്ധിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m