marianvibes
marianvibes
Tuesday, 31 Dec 2024 00:00 am
marianvibes

marianvibes

തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത സംസ്ഥാന റവന്യു, ദുരന്ത നിവാരണ, ഭവന വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പ്രത്യേക ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. ദുരന്തനിവാരണ നിധിയില്‍നിന്ന് ആവശ്യത്തിനു പണം നല്‍കി എന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കു കൂടുതല്‍ പണം നല്‍കുക, ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക, പുനർനിർമാണത്തിനു പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ നാല് ആവശ്യങ്ങളാണു കേരളം കേന്ദ്രത്തെ അറിയിച്ചത്. 

ജൂലൈ അവസാനമുണ്ടായ ദുരന്തത്തില്‍ മാസങ്ങള്‍ക്കു ശേഷമാണ് അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m