marianvibes
marianvibes
Tuesday, 31 Dec 2024 00:00 am
marianvibes

marianvibes

വാഷിംഗ്ടണ്‍ :ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യ.

യുഎസിനും ചൈനയ്‌ക്കും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. നേരത്തെ ജപ്പാനായിരുന്നു മൂന്നാം സ്ഥാനത്ത്.

ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഏഷ്യാ പവര്‍ ഇന്‍ഡക്സിലാണ് ഇന്ത്യയ്‌ക്ക് മൂന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്. ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യയുടെ സ്വാധീനം, ഒരു സൂപ്പര്‍ പവര്‍ ആകണമെന്ന ആഗ്രഹമുള്ള ആഗോള താരം എന്നീ ഘടകങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തിയിരിക്കുന്നത്.

ആസ്ത്രേല്യ ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്കാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട്. ഏഷ്യയിലെ അധികാരസമവാക്യങ്ങള്‍ വിലയിരുത്തിയാണ് ഇവര്‍ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. സാമ്ബത്തിക വിഭവങ്ങള്‍, സൈനികശേഷി, നയതന്ത്ര സ്വാധീനം, സാംസ്കാരിക സ്വാധീനമേഖല, ഭാവി വിഭവങ്ങള്‍ തുടങ്ങി ഒരു പാട് ഘടകങ്ങള്‍ കണക്കിലെടുത്താണ് ഇവര്‍ ശക്തമായ രാഷ്‌ട്രങ്ങളുടെ സൂചിക തയ്യാറാക്കുന്നത്.

പ്രതിരോധം, നയതന്ത്രം, സാമ്പത്തിക വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0