'ഫെലിക്‌സ് നതാലിസ്’ 2025 ജനുവരി 4ന് 'ഫെലിക്‌സ് നതാലിസ്’ 2025 ജനുവരി 4ന്
Tuesday, 31 Dec 2024 00:00 am

marianvibes

കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുള്ള ‘ മെഗാ ക്രിസ്മസ് ഘോഷയാത്ര-‘ഫെലിക്‌സ് നതാലിസ്’  ജനുവരി 4-ന്  നടക്കും.

 ആയിരത്തില്‍പരം ക്രിസ്തുമസ് പാപ്പമാരുടെ  അകമ്പടിയോടു കൂടെ നടക്കുന്ന ക്രിസ്തുമസ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം പാപ്പയുടെ ചുവപ്പ് വസ്ത്രമായിരിക്കും ധരിക്കുക. വിവിധ കലാപരിപാടികളും അരങ്ങേറും.കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദൈവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ സമാപിക്കും. സെന്റ് ജോസഫ് ദൈവാലയത്തില്‍, രൂപത മീഡിയ സെന്റര്‍-പാക്‌സ് കമ്മ്യൂണിക്കേഷന്‍ സജ്ജമാക്കിയ ഫ്‌ളാഷ് മോബോടുകൂടി ഘോഷയാത്ര ആരംഭിക്കും. കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാധാനത്തിന്റെ സന്ദേശമായ പ്രാവുകള്‍ പറപ്പിക്കുന്നതോടെ ആരംഭിക്കുന്ന ഘോഷയാത്ര വയനാട് റോഡ് വഴി സി എച്ച് ഓവര്‍ബ്രിഡ്ജിലൂടെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ എത്തിച്ചേരും. തുടര്‍ന്നുള്ള സമാപന സമ്മേളനം  കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0