marianvibes
marianvibes
Wednesday, 01 Jan 2025 00:00 am
marianvibes

marianvibes

ന്യൂ ഡല്‍ഹി: യുപിഐ പേയ്മെന്‍റുകളില്‍ ഇന്നു മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ഫീച്ചർ ഫോണ്‍ വഴിയുള്ള ഇൻസ്റ്റന്‍റ് പേയ്മെന്‍റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി ഉയർത്തുന്നതാണ് ആദ്യമാറ്റം.

ഉപയോക്താക്കള്‍ക്ക് ഇന്നു മുതല്‍ യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയയ്ക്കാമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. നേരത്തേ ഈ പരിധി 5,000 രൂപയായിരുന്നു. 

എന്നാല്‍, ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലുള്ള സ്മാർട്ട്ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധിയില്‍ മാറ്റമില്ല. ഇവയില്‍ പ്രതിദിനം ഒരു ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ നടത്താം. എന്നാല്‍, മെഡിക്കല്‍ ബില്ലുകള്‍ക്ക് ഈ പരിധി അഞ്ചു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

ഈ വർഷം ആരംഭിച്ച യുപിഐ സർക്കിള്‍ ഫീച്ചർ, ഈ വർഷം ഭീമിന് പുറമേ മറ്റ് യുപിഐ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിക്കും. നിലവില്‍ ഭീം ആപ്പിന്‍റെ ഉപയോക്താക്കള്‍ക്ക് മാത്രമാണ് യുപിഐ സർക്കിള്‍ സേവനമുള്ളത്. 

പ്രത്യേക ഇടപാടുകള്‍ നടത്താൻ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അനുമതി നല്‍കുന്നതാണ് സേവനം. ഇങ്ങനെ യുപിഐ സർക്കിളില്‍ ചേർക്കുന്ന സെക്കൻഡറി ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെതന്നെ പേയ്മെന്‍റുകള്‍ നടത്താൻ കഴിയും. 

എന്നാല്‍, ഇത്തരക്കാർക്ക് ഓരോ പേയ്മെന്‍റിനും പ്രൈമറി ഉപയോക്താവ് അനുമതി നല്‍കണം, അല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ചെലവഴിക്കുന്നതിന് ഒരു പ്രത്യേക പരിധി നിശ്ചയിക്കാം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m