marianvibes
marianvibes
Friday, 03 Jan 2025 00:00 am
marianvibes

marianvibes

ന്യൂഡല്‍ഹി: തൊഴില്‍രഹിതർ, വീട്ടമ്മമാർ, വിദ്യാർഥികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള 'പന്നിക്കശാപ്പ്' തട്ടിപ്പിനെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ഇരയില്‍നിന്ന് പണം തട്ടിയെടുക്കുംമുൻപ് അവരുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന ഈ രീതിയെ 'പിഗ് ബുച്ചറിങ് സ്കാം' (പന്നിക്കശാപ്പ് തട്ടിപ്പ്) എന്നാണ് വിളിക്കുന്നത്. വൻതുകയാണ് തട്ടിപ്പുകാരണം നഷ്ടപ്പെടുന്നത്.

2016-ല്‍ ചൈനയിലാണ് ആദ്യം റിപ്പോർട്ടുചെയ്യുന്നത്. ഇത്തരം ഓണ്‍ലൈൻ സാമ്ബത്തികത്തട്ടിപ്പുകാർ കൂടുതല്‍ ദുരുപയോഗംചെയ്യുന്നത് സാമൂഹികമാധ്യമങ്ങളായ വാട്സാപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവയെയാണെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ടിലുണ്ട്. തട്ടിപ്പുതടയാൻ, ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ (14 സി) ഗൂഗിളുമായി സഹകരിച്ച്‌ വിവരങ്ങള്‍ കൈമാറാനും നടപടിയുറപ്പാക്കാനും ശ്രമിക്കുന്നുണ്ട്.

എന്താണ് പിഗ് ബുച്ചറിങ് സ്കാം?

പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ഈ പേരുവന്നത്. സൈബർ കുറ്റവാളികള്‍ ഇരകളുമായി വിശ്വാസം വളർത്തിയെടുക്കും. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്കീമുകളില്‍ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ആദ്യം ചെറിയ ലാഭം നല്‍കി ഇരകളുടെ വിശ്വാസം നേടിയെടുത്ത് പിന്നീട് മുഴുവൻ സമ്ബാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m