വിശുദ്ധ കുര്യാക്കോസ് ഏലിയാസ് പിതാവിനോടുളള പ്രാർത്ഥന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് പിതാവിനോടുളള പ്രാർത്ഥന
Friday, 03 Jan 2025 00:00 am

marianvibes

സ്നേഹം നിറഞ്ഞ ഈശോയെ അവിടുത്തെ മഹത്വപ്പെടുത്തുവാനും ദൈവജനത്തെ പ്രചോദിപ്പിക്കുവാനും വിശുദ്ധ കുര്യാക്കോസ് ഏലിയാസ് പിതാവിനെ ഞങ്ങൾക്ക് മാതൃകയായി നൽകിയതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ആ പുണ്യപിതാവിൻ്റെ ജീവിതമാതൃക അനുസരിച്ച് വിശ്വാസം, ശരണം, സ്നേഹം എന്നീ പുണ്യങ്ങളുടെ വിളനിലമായി വളരുവാനും പാപസാഹചര്യങ്ങളെ വിട്ടകന്നു ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമെ. സ്വയവിശുദ്ധീകരണത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി ജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വഴികാട്ടിയും വൈദികരുടെയും സന്യസ്‌തരുടെയും മാതൃകയുമായി പരിലസിച്ച വിശുദ്ധ ചാവറപിതാവെ, ഞങ്ങളുടെ ജീവിതാന്തസ്സിനനുസരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഞങ്ങളെ സഹായിക്കേണമെ. ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സഹനങ്ങളെ കർത്താവിന്റെ കുരിശിനോടു ചേർത്ത് സ്വീകരിക്കുവാനുള്ള മനസ്സും ഞങ്ങൾക്കിപ്പോൾ ആവശ്യമായിരിക്കുന്ന പ്രത്യേക അനുഗ്രഹവും ....
തിരുക്കുടുംബത്തിന്റെ പ്രത്യേകഭക്തനായ ചാവറപിതാവെ, ഞങ്ങൾക്കു ലഭിക്കുവാൻ ഇടയാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ.

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.