ഡല്‍ഹി : കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കാൻ ഇനി രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാക്കും.
ഇതുസംബന്ധിച്ച് ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷൻ ആക്‌ട്, 2023 പ്രകാരം കരട് നിയമം സർക്കാർ പ്രസിദ്ധീകരിച്ചു.
സർക്കാരിൻ്റെ സിറ്റിസണ്‍ എൻഗേജ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ MyGov.in വഴി കരട് നിയമങ്ങളോടുള്ള എതിർപ്പുകളും നിർദ്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് സമർപ്പിക്കാം. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) ആണ് ഇക്കാര്യം അറിയിച്ചത്. ലഭിക്കുന്ന നിർദേശങ്ങള്‍ 2025 ഫെബ്രുവരി 18-ന് ശേഷം പരിഗണിക്കും.
നിയമാനുസൃതമായ രക്ഷാകർതൃത്വത്തിന് കീഴില്‍ വൈകല്യമുള്ള കുട്ടികളുടെയും വ്യക്തികളുടെയും വ്യക്തിഗത വിവരങ്ങള്‍ പരിരക്ഷിക്കുന്നതിനുള്ള കർശനമായ നടപടികളാണ് കരട് നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവരുടെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്ബ് മാതാപിതാക്കളുടെയോ രക്ഷിതാവിൻ്റെയോ സമ്മതം ഉറപ്പാക്കണം.
രക്ഷിതാവിൻ്റെ സമ്മതം പരിശോധിക്കാൻ സർക്കാർ നല്‍കിയ ഐഡികളോ ഡിജിറ്റല്‍ ഐഡൻ്റിറ്റി ടോക്കണുകളോ ഉപയോഗിക്കണം. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശിശുക്ഷേമ സംഘടനകള്‍ എന്നിവർക്ക് ഈ വ്യവസ്ഥയില്‍ ഇളവുണ്ട്.
ഓണ്‍ലൈൻ കമ്ബനികളോ സ്ഥാപനങ്ങളോ വ്യക്തഗത വിവരങ്ങള്‍ ശേഖരിച്ചാല്‍ 250 കോടി രൂപ വരെ പിഴ ചുമത്തുമെന്നും കരട് നിയമത്തില്‍ പറയുന്നു. "ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍", "ഓണ്‍ലൈൻ ഗെയിമിംഗ് ഇടനിലക്കാർ", "സോഷ്യല്‍ മീഡിയ ഇടനിലക്കാർ" എന്നിവയുള്‍പ്പെടെയുള്ള നിർണായക ഡിജിറ്റല്‍ ഇടനിലക്കാരെയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലംഘിച്ചാല്‍ ഇവർക്കും പിഴ ഈടാക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m