marianvibes
marianvibes
Saturday, 04 Jan 2025 00:00 am
marianvibes

marianvibes

ന്യൂ ഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം ശക്തമാകുന്നു. ഡല്‍ഹിയില്‍ വായുമലിനീകരണത്തിനൊപ്പം മൂടല്‍മഞ്ഞും രൂക്ഷമായതിനാല്‍ ഗതാഗതത്തെ അടിമുടി ബാധിച്ചിരിക്കുകയാണ്.

രാജ്യതലസ്ഥാനം കൂടാതെ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പുകമഞ്ഞുള്ളതിനാല്‍ ഒച്ചിഴയുന്ന വേഗത്തിലാണ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാൻ കഴിയുന്നത്.

ഡല്‍ഹി വിമാനത്താവളത്തിലെ സർവീസുകളെയും കനത്ത മൂടല്‍മഞ്ഞ് ബാധിച്ചു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വിമാന സർവീസുകള്‍ പലതും താത്കാലികമായി നിർത്തിവച്ചതായി ഇൻഡിഗോ അറിയിച്ചു. ദൃശ്യപരത കുറഞ്ഞതിനാല്‍ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. എയർ ഇന്ത്യയുടെ സർവീസുകളും താമസിച്ചാണ് എത്തിയത്. ഉത്തരേന്ത്യയിലെ മുഴുവൻ വിമാനസർവീസുകളെയും പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം 400ലധികം സർവീസുകളാണ് വൈകിയതെന്നാണ് കണക്ക്.

കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ ട്രെയിൻ ഗതാഗതവും സ്തംഭിച്ചിരുന്നു. 24 ട്രെയിനുകള്‍ താമസിച്ചും 13 സർവീസുകള്‍ പുനഃക്രമീകരിച്ചുമാണ് സർവീസ് നടത്തിയത്. വെള്ളിയാഴ്ച ദിവസം ഡല്‍ഹി നഗരത്തിലെ കൂടിയ താപനില 21.2 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m