marianvibes
marianvibes
Saturday, 04 Jan 2025 00:00 am
marianvibes

marianvibes

2025 വർഷം വ്യക്തിപരമായ വളർച്ചയ്ക്കും, തമ്മിൽത്തമ്മിലുള്ള സൗഹൃദത്തിനും കൂടുതൽ അവസരങ്ങളൊരുക്കട്ടെയെന്നു ആശംസിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ഇറ്റലിയിലെ അന്ധരും, കാഴ്ച്ചപരിമിതിയുള്ളവരുമായ യുവജനങ്ങളുടെ പ്രതിനിധി സംഘം ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹo.

2025 സഭയെ സംബന്ധിച്ചിടത്തോളം ജൂബിലി ആഘോഷിക്കുന്നുവെന്ന പ്രത്യേകത ഉണ്ടെന്നു പറഞ്ഞ പാപ്പാ, ജൂബിലിയുടെ ആപ്തവാക്യമായ, "പ്രത്യാശയുടെ തീർത്ഥാടകർ" എന്നത് എല്ലാവരെ കൊണ്ടും ആവർത്തിച്ചു പറയിപ്പിച്ചു. അംഗങ്ങൾ ആവേശത്തോടെ വാചകം ഏറ്റുപറഞ്ഞപ്പോൾ, 'വളരെ നന്നായിരിക്കുന്നു'വെന്നു പറഞ്ഞുകൊണ്ട്  പാപ്പാ അവരെ അഭിനന്ദിച്ചു. 'തീർത്ഥാടകർ' എന്ന വാക്ക് സഞ്ചരിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നുവെന്നും, അതിനാൽ മുന്നോട്ട് പോകാനുള്ള ആഗ്രഹത്തോടെ എപ്പോഴും യാത്രയിലായിരിക്കുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പാപ്പാ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m