marianvibes
marianvibes
Sunday, 05 Jan 2025 00:00 am
marianvibes

marianvibes

ഡമാസ്കസ്: സിറിയയിലെ ക്രിസ്ത്യൻ സഭാ പ്രതിനിധികള്‍ പുതിയ ഭരണാധികാരി അഹമ്മദ് അല്‍ ഷാരയുമായി കൂടിക്കാഴ്ച നടത്തി.

ക്രൈസ്തവസമൂഹത്തിന്‍റെ ഭാവി സംബന്ധിച്ച ആശങ്കകളും ഉത്കണ്ഠകളും അല്‍ ഷാരയുമായി പങ്കുവച്ചതായി കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഈശോസഭാ വൈദികൻ ഫാ. റാമി ഏലിയാസ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. 

പുതിയ ഭരണഘടന, ജനാധിപത്യം, ന്യൂനപക്ഷങ്ങള്‍ക്കു തുല്യ പരിഗണന തുടങ്ങിയ വിഷയങ്ങളില്‍ അല്‍ ഷാരയുമായി ചർച്ച നടത്തി. ഡമാസ്കസിലും ദാരയിലും ദീർഘകാലം ക്രൈസ്തവർക്കൊപ്പം താസമിച്ച കാര്യം ചൂണ്ടിക്കാട്ടിയ അല്‍ ഷാര, ക്രൈസ്തവർ സിറിയൻ സമൂഹത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന് ഉറപ്പു നല്കി. 

സിറിയയില്‍ സിവിലിയൻ ഭരണകൂടം നിലവില്‍ വരണമെന്ന ആഗ്രഹം ക്രൈസ്തവ നേതാക്കള്‍ പ്രകടിപ്പിച്ചു. അല്‍ ഷാരയും ഇക്കാര്യത്തോടു യോജിച്ചു. 

അമേരിക്കയും യൂറോപ്യൻ യൂണിയനും ഇപ്പോഴത്തെ നിലപാട് തുടരുകയാണെങ്കില്‍ മിതവാദത്തിലൂന്നിയ ഇസ്‌ലാമിക സിവിലിയൻ ഭരണകൂടം സിറിയയില്‍ നിലവില്‍ വരുമെന്ന് ഫാ. ഏലിയാസ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

അതേസമയം, ക്രൈസ്തവരുടെ ഭാവി സംബന്ധിച്ച്‌ അനിശ്ചിതത്വം നിലനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസികള്‍ ഭയപ്പെടരുതെന്നും ഭരണഘടനാ നിർമാണത്തിലടക്കം പങ്കാളികളാകണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടിക്കാഴ്ചയില്‍ അന്ത്യോഖ്യാ പാത്രിയാർക്കീസ് നേരിട്ടു പങ്കെടുത്തില്ലെങ്കിലും പ്രതിനിധികളെ അയച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0