marianvibes
marianvibes
Monday, 06 Jan 2025 00:00 am
marianvibes

marianvibes

സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാന്‍ സിനഡിന്റെ ആദ്യ സമ്മേളനം ജനുവരി ആറ് തിങ്കളാഴ്ച സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കുന്നു. ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് എംസിബിഎസ് നല്‍കുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും.
മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനംചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 54 മെത്രാന്മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
സിനഡുസമ്മേളനം 11ന് സമാപിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാര്‍ഥിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് അഭ്യര്‍ത്ഥിച്ചു