marianvibes
marianvibes
Monday, 06 Jan 2025 00:00 am
marianvibes

marianvibes

ദില്ലി: ഇന്ത്യയും ഫ്രാൻസും സുപ്രധാന പ്രതിരോധ കരാറിലേക്ക്. 26 റഫേല്‍ ജെറ്റുകള്‍ക്കും 3 സ്കോർപീൻ അന്തർവാഹിനികള്‍ക്കുമാണ് കരാർ.

10 ബില്യണ്‍ ഡോളറിന്‍റെ ഇടപാടാണിത്. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വൈകാതെ അംഗീകാരം നല്‍കും. പ്രധാനമന്ത്രിയുടെ അടുത്ത മാസത്തെ ഫ്രാൻസ് സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം.

22 സിംഗിള്‍ സീറ്റർ എം ജെറ്റുകളും നാല് ഇരട്ട സീറ്റുള്ള ട്രെയിനറുകളും ഉള്‍പ്പെടുന്നതാണ് റഫേല്‍ കരാർ. കരാറിനായുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി നേരത്തെ വ്യക്തിമാക്കിയിരുന്നു. നേരത്തെ കരാറിലേർപ്പെട്ട ആറ് അന്തർവാഹിനികളില്‍ അഞ്ചെണ്ണം ഇതിനകം കൈമാറിയിട്ടുണ്ട്. അവസാനത്തേതായ വാഗ്ഷീർ ജനുവരി 15 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കമ്മീഷൻ ചെയ്യും. മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ്, ഫ്രാൻസിന്‍റെ നേവല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇവ നിർമ്മിച്ചത്.

ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ആക്ഷൻ ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസ് സന്ദർശിക്കുന്നത്. ഫെബ്രുവരി 10, 11 തിയ്യതികളിലാണ് ഉച്ചകോടി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m