marianvibes
marianvibes
Tuesday, 07 Jan 2025 00:00 am
marianvibes

marianvibes

ന്യൂ ഡല്‍ഹി: വനിതാ ശാക്തീകരണത്തിന്റെ പുതിയ മാതൃകയായി കേന്ദ്രസര്‍ക്കാരിന്റെ പഞ്ചായത്ത് സെ പാര്‍ലമെന്റ്. കേരളത്തില്‍ നിന്നുള്ള എട്ടുപേരുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനവാസി വിഭാഗത്തില്‍പ്പെട്ട അഞ്ഞൂറിലധികം വനിതാ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പഞ്ചായത്ത് സെ പാര്‍ലമെന്റിന്റെ ഭാഗമായി.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവുമായുള്ള കൂടിക്കാഴ്ചയും സംവിധാന്‍ സദനിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനവും പ്രതിനിധികള്‍ക്ക് പുതിയ കരുത്തും ഊര്‍ജ്ജവും പകര്‍ന്നു.

പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍ഭയമായി നിര്‍വഹിക്കണമെന്ന് രാഷ്‌ട്രപതി പ്രതിനിധികളോട് ആവശ്യപ്പെട്ടു. രാഷ്‌ട്രപതിഭവന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര ട്രൈബല്‍ അഫയേഴ്സ് വകുപ്പ് സഹമന്ത്രി ദുര്‍ഗാദാസ് ഊയ്കെ, കേന്ദ്രവനിതാ ശിശുവികസന വകുപ്പ് സഹമന്ത്രി സാവിത്രി താക്കൂര്‍, ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ വിജയ രഹത്കര്‍ തുടങ്ങിയവരും പങ്കെടുത്തു.

സംവിധാന്‍ സദനിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടനം ചെയ്തു. സ്പീക്കറുടെ നേതൃത്വത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം ചേര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു. കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി അന്നപൂര്‍ണാദേവി, സഹമന്ത്രി സാവിത്രി താക്കൂര്‍, ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ വിജയ രഹത്കര്‍, ലോക്സഭ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയ ത്തിന്റെയും ലോക്സഭ സെക്രട്ടറിയേറ്റിന്റെയും സഹകരണത്തോടെ ദേശീയ വനിതാ കമ്മിഷനാണ് പഞ്ചായത്ത് സെ പാര്‍ലമെന്റ് സംഘടിപ്പിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m