ദനഹാത്തിരുനാള്‍ റംശ നമസ്കാരത്തോടെ ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലിയുടെ ഇടവകതല ജൂബിലി ആചരണത്തിന് കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കമായി.കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തിലാണ് റംശ നമസ്കാരം നടന്നത്. ദനഹത്തിരുനാള്‍ റംശ നമസ്കാരത്തോടനുബന്ധിച്ച് ലോകത്തിന്റെ പ്രകാശമായ ഈശോ മിശിഹായെ അനുസ്മരിച്ച് പിണ്ടിയില്‍ ദീപം തെളിയിച്ചു. ഇരുളകറ്റി ലോകത്തിന് പ്രകാശമായ ഈശോ മിശിഹായുടെ പ്രത്യക്ഷീകരണത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങള്‍ പഴയപള്ളി പരിസരത്തെ വര്‍ണാഭമാക്കി.
കത്തീഡ്രലിലെ ക്രമീകരണങ്ങള്‍ക്ക് വികാരി ആര്‍ച്ചുപ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവര്‍ നേതൃത്വം നല്കി.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച പരിശുദ്ധ കുര്‍ബാനയിലെ ഉത്ഥാനഗീതത്തോടനുബന്ധിച്ചുള്ള ദീപം തെളിക്കല്‍ ശുശ്രൂഷയോടെ രൂപതാതല ജൂബിലി വര്‍ഷാചരണം നേരത്തെ തുടങ്ങിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0