വഖഫ് നിയമത്തിന്റെ പേരില്‍ സ്വന്തം കിടപ്പാടത്തിന്റെ റവന്യൂ അവകാശങ്ങള്‍ നഷ്ടപ്പെട്ട മുനമ്പം – കടപ്പുറം ജനത നടത്തുന്ന നീതിക്കായുള്ള സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് വൈപ്പിന്‍ മുതല്‍ മുനമ്പം-കടപ്പുറം സമരപന്തല്‍ വരെ കോട്ടപ്പുറം-വരാപ്പുഴ രൂപതകളുടെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു.
സമൂഹത്തിലെ പാവപ്പെട്ടവരോടും നീതി നിഷേധിക്കപ്പെടുന്നവരോടും പക്ഷം ചേരുവാനുള്ള മനുഷ്യരുടെ ഉള്ളിന്റെ ഉള്ളിലുള്ള നന്മയുടെ നീര്‍പ്രവാഹമാണ് മനുഷ്യചങ്ങല. ഇത് മനുഷ്യസ്‌നേഹത്തിന്റെ ചങ്ങലയാണെന്നും കൂട്ടായ്മയുടെ ചങ്ങലയാണെന്നും ബിഷപ് ഡോ. പുത്തന്‍വീട്ടില്‍ പറഞ്ഞു.
കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ ജിജു അറക്കത്തറ, കടപ്പുറം വേളാങ്കണ്ണി പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍, ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി എന്നിവര്‍ പ്രസംഗിച്ചു. മുനമ്പം – കടപ്പുറം സമരപന്തലില്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മനുഷ്യ ചങ്ങലയില്‍ ആദ്യകണ്ണിയായി. കോട്ടപ്പുറം ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി, ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, പാഷനിസ്റ്റ് സെന്റ് തോമസ് വൈസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് ഏനമറ്റത്തില്‍, ജനറല്‍ കൗണ്‍സിലര്‍ ഫാ. പോള്‍ ചെറു കോടത്ത്, സുല്‍ത്താന്‍പേട്ട് രൂപത പിആര്‍ഒ ഫാ. മെജോ നെടും പറമ്പില്‍, കടപ്പുറം വേളാങ്കണ്ണി പള്ളി സഹവികാരി ഫാ. ആന്റ ണി തോമസ് പോളക്കാട്ട്, ഫാ. ജോസ് കുര്യാപ്പിള്ളി, ഫാ. ജോസഫ് മാളിയേക്കല്‍ തുടങ്ങിയവര്‍ മുനമ്പത്ത് മനുഷ്യ ചങ്ങലയില്‍ ബിഷപ്പിനൊപ്പം കണ്ണിച്ചേര്‍ന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m