വർഷം 15 ലക്ഷം വരെ വാർഷിക വരുമാനം നേടുന്നവരെ ലക്ഷ്യമാക്കി ആദായ നികുതി പരിധിയില്‍ കേന്ദ്ര സർക്കാർ വലിയ ഇളവ് അനുവദിച്ചേക്കുമെന്ന് വിവരം.
ഫെബ്രുവരി ഒന്നിന് മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ ശമ്ബളക്കാരായ നികുതി ദായകരെ സംബന്ധിച്ച് വലിയ ആശ്വാസമുണ്ടായേക്കുമെന്നാണ് കേന്ദ്രത്തിലെ ഉന്നതരില്‍ നിന്ന് ലഭിച്ച വിവരമെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ നികുതി സമ്ബ്രദായത്തിലാണ് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഈ വിഭാഗത്തില്‍ മൂന്ന് ലക്ഷം വരെയാണ് ആദായ നികുതി അടക്കേണ്ടാത്തത്. മൂന്ന് മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനവും ഒൻപത് ലക്ഷം വരെ 10 ശതമാനവും 12 ലക്ഷം വരെ 15 ശതമാനവും 15 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി അടയ്‌ക്കേണ്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m