marianvibes
marianvibes
Thursday, 09 Jan 2025 00:00 am
marianvibes

marianvibes

ലോകത്ത് സംഘർഷങ്ങളാലും, യുദ്ധങ്ങളാലും ദുരിതമനുഭവിക്കുന്ന മനുഷ്യരെ അനുസ്മരിച്ചും സമാധാന സ്ഥാപനത്തിനായി പ്രാർത്ഥിക്കാനുള്ള ആഹ്വാനം ആവർത്തിച്ചും ഫ്രാൻസിസ് പാപ്പ.

ജനുവരി എട്ട് ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് സമാധാനത്തിനായുള്ള ആഹ്വാനം പാപ്പ ആവർത്തിച്ചത്.

പീഡനങ്ങളിലൂടെ കടന്നു പോകുന്ന ഉക്രൈനെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പ പറഞ്ഞു. നസ്രത്ത്, ഇസ്രായേൽ എന്നിവിടങ്ങളെയും തന്റെ പ്രഭാഷണത്തിൽ പാപ്പ പ്രത്യേകം പരാമർശിച്ചു. അതോടൊപ്പം, യുദ്ധങ്ങളിലായിരിക്കുന്ന മറ്റു രാജ്യങ്ങളെയും നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പ കൂട്ടിച്ചേർത്തു.

സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്ത പാപ്പ, യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന് ആവർത്തിച്ചു. ക്രിസ്തുമസ്, പുതുവത്സരം, എപ്പിഫനി തുടങ്ങിയ ദിവസങ്ങളിലും ജൂബിലിയുമായി ബന്ധപ്പെട്ട വിവിധ പ്രഭാഷണങ്ങളിലും യുദ്ധത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ച് പാപ്പാ ഓർമിപ്പിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m