marianvibes
marianvibes
Friday, 10 Jan 2025 00:00 am
marianvibes

marianvibes

സീറോമലബാർസഭയുടെ ചരിത്രത്തിൽ ആദ്യമായി 34 രൂപതകളിലും ഏകീകൃത വിശുദ്ധ കുർബാന അർപ്പണം നടപ്പിലായി എന്ന യാഥാർത്ഥ്യം അംഗീകരിച്ചു കൊണ്ട് സഭയുടെ നന്മയ്ക്കുവേണ്ടി അനുരഞ്ജനപ്പെടാനാണ് സഭ എന്നും ആഹ്വാനം ചെയ്തിട്ടുള്ളത്. ഐക്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾ പരിശുദ്ധാത്മ പ്രേരിതമാണ്. അതുകൊണ്ടുതന്നെ, ഈ തീരുമാനം സർവാത്മനാ സ്വീകരിച്ച രൂപതകളിൽ സമാധാനപൂർവ്വമായ വിശുദ്ധ കുർബാനയർപ്പണവും സഭാജീവിതവുമാണ് നടക്കുന്നത്. ദശകങ്ങളുടെ ആശയഭിനതകൾക്ക് ശേഷം ദൈവാത്മാവിന്റെ പ്രേരണയാൽ സംജാതമായ ഈ ഐക്യത്തിന്റെ അന്തരീക്ഷത്തെ ദുർബലപ്പെടുത്താൻ സഭയുടെ പൊതുനന്മ ആഗ്രഹിക്കുന്നവർക്ക് സാധിക്കില്ല. ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തിൽ നിന്നു സഭയ്ക്കു പിന്നോട്ടു പോകാനാവില്ല. ഭൂരിഭാഗം രൂപതകളിലും ത്യാഗപൂർവ്വം നടപ്പിലാക്കിയ ഏകീകൃതരീതി എങ്ങനെയാണ് അനീതിപരം ആകുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കണം. വിദ്വേഷം കുത്തിവെച്ചും വിശ്വാസികളുടെ നേർച്ചപ്പണം ദുരുപയോഗിച്ചും ജനങ്ങളെ തെരുവിലിറക്കുന്നത് വിശ്വാസത്തെയും സഭയെയും ദുർബലപ്പെടുത്താനും പരിഹാസവിഷയമാക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂയെന്നു മനസ്സിലാക്കി സഭയുടെ നന്മയെപ്രതി വൈദികർ പ്രതിഷേധങ്ങളിൽ നിന്നു പിന്മാറണം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m