marianvibes
marianvibes
Friday, 10 Jan 2025 00:00 am
marianvibes

marianvibes

കോണ്‍ഗ്രിഗേഷന്‍ ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി മദര്‍ ഓഫ് ക്രൈസ്റ്റ് (ഐഎച്ച്എം) സന്യാസിനി സഭാംഗങ്ങളായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും തട്ടിക്കൊണ്ടുപോയി.

സിസ്റ്റര്‍ വിന്‍സെന്‍ഷ്യ മരിയ വാങ്ക്വോയെയും സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഒകോലിയെയുമാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. സിസ്റ്റര്‍ വിന്‍സെന്‍ഷ്യ മരിയ ആര്‍ച്ചുബിഷപ് ചാള്‍സ് ഹീറി മെമ്മോറിയല്‍ മോഡല്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉഫൂമയുടെ പ്രിന്‍സിപ്പലും സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഇമ്മാക്കുലേറ്റ് ഗേള്‍സ് മോഡല്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുമാണ്. ഉപാധിരഹിതമായി ഇരുവരുടെയും മോചനം എത്രയും വേഗം സാധ്യമാകുന്നതിനും ഇവര്‍ സുരക്ഷിതരായി തിരിച്ചെത്തുന്നതിനും വേണ്ടി നൈജീരിയയിലെ ഐഎച്ച്എം സെക്രട്ടറി ജനറല്‍ സിസ്റ്റര്‍ മരിയ സോബെന്ന ഇക്യോട്ടൂണി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m