ദൈവവുമായുള്ള ബന്ധം മനുഷ്യരെ അഭിവൃദ്ധിപ്പെടുത്തുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
പോളണ്ടിലെ ബ്രെസ്ലാവിയയിൽ നിന്നുള്ള രക്തപ്രതിപാദന- കാൻസർ ആശുപതിയിലെ രോഗികളായ കുട്ടികൾക്ക് നൽകിയ സന്ദേശത്തിലാണ് മാർപാപ്പയുടെ ഈ ഉദ്ബോധനം.
രോഗികളായ കുഞ്ഞുങ്ങൾ പ്രത്യാശയുടെ അടയാളങ്ങളാണെന്നും, ഈ പ്രത്യാശ നമ്മെ നിരാശപ്പെടുത്തുകയില്ലെന്നും പാപ്പാ പറഞ്ഞു. നമ്മുടെ കഷ്ടപ്പാടുകൾ സ്വയം ഏറ്റെടുത്ത യേശുവിന്റെ സ്നേഹത്താൽ, നാം അവനുമായി വേദനയുടെ നിമിഷങ്ങളിൽ ഐക്യപ്പെടുന്നുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി.
സൗഹൃദത്തിൽ പരസ്പരം സന്തോഷം മാത്രമല്ല, വേദനകളും പങ്കുവയ്ക്കണമെന്നും, ഇതിനാലാണ് യേശു തന്റെ ശിഷ്യന്മാരെ, സ്നേഹിതരെന്നു അഭിസംബോധന ചെയ്തതെന്നും പാപ്പാ പറഞ്ഞു.
യേശുവിന്റെ സ്നേഹിതന്മാരായി ഓരോരുത്തരും മാറുവാനും കുഞ്ഞുങ്ങളെ പാപ്പാ ക്ഷണിച്ചു. നിങ്ങളുമായുള്ള യേശുവിന്റെ സൗഹൃദത്തിന്റെ മറ്റൊരു തെളിവ് നിങ്ങളുടെ മാതാപിതാക്കളുടെ സ്നേഹവും നിരന്തരമായ സാന്നിധ്യവും, ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു ആരോഗ്യപ്രവർത്തകരുടെയും സൗമ്യവും ആർദ്രവുമായ പുഞ്ചിരിയുമാണെന്നു പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m