രാത്രി കൂടിയനിരക്കും പകൽ കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ് നടപ്പാക്കിത്തുടങ്ങി വൈദ്യുതിവകുപ്പ്.
ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെ മാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് ജനുവരി ഒന്നുമുതൽ ടി.ഒ.ഡി. നിരക്ക് ബാധകമാകുന്നത്.
കേരളത്തിൽ ഈ വിഭാഗത്തിൽ ഏഴുലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.
നിരക്കുകൂട്ടി രാത്രി ലോഡ് കുറയ്ക്കാനാണ് വൈദ്യുതിവകുപ്പിൻ്റെ ശ്രമം. ഫ്രിഡ്ജ്, അലക്കുയന്ത്രം ഉൾപ്പെടെ അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ രാത്രി ഉപയോഗിക്കാതെ പകൽസമയത്തേക്ക് മാറ്റുക എന്നതാണ് നിർദേശം. ഇലക്ട്രിക്കൽ വെഹിക്കിൾ (ഇ.വി.) ചാർജിങ് പകൽനേരമാക്കുക. അല്ലെങ്കിൽ രാത്രി 10 മണിക്കുശേഷം ചാർജിങ്ങിനുവെക്കുക തുടങ്ങിയവയും ശ്രദ്ധിക്കേണ്ടതുണ്ട്. പകൽ സോളാർ വൈദ്യുതി ഉൾപ്പെടെ കേരളത്തിലുണ്ട്. ഇവ പരമാവധി ഉപയോഗിക്കുകയാണ് ലക്ഷ്യം.
കേരളത്തിൽ നിലവിൽ 40,000-ത്തോളം മീറ്ററുകളിൽ ടി.ഒ.ഡി. സംവിധാനം ഘടിപ്പിക്കാൻ ബാക്കിയുണ്ട്. ഇവ മാർച്ചിനകം സ്ഥാപിച്ച് ഏപ്രിൽ ഒന്നുതൊട്ട് പൂർണമായും ഈ താരിഫിലേക്ക് മാറ്റും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0