അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഫ്രാൻസിസ് മാർപാപ്പയ്ക്ക്.
വൈറ്റ് ഹൗസാണ് ഉന്നത ബഹുമതി മാര്‍പാപ്പയ്ക്കു നല്‍കുവാന്‍ തീരുമാനിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തെക്കൻ അർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായ, ഫ്രാൻസിസ് മാർപാപ്പ മുന്‍പ് വന്നവരിൽ നിന്ന് വ്യത്യസ്തനാണെന്നും എല്ലാറ്റിനുമുപരിയായി, അദ്ദേഹം ജനങ്ങളുടെ മാർപാപ്പയാണെന്നും ലോകമെമ്പാടും തിളങ്ങുന്ന വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും വെളിച്ചമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവിച്ചു.
അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷയിലോ രാജ്യതാല്പര്യത്തിലോ നൽകിയ സ്തുത്യർഹ സേവനമോ, ലോകസമാധാനം, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുന്ന പൊതു,സ്വകാര്യ പ്രയത്നങ്ങളെയോ പരിഗണിച്ചുകൊണ്ടാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകാറുള്ളത്. ഒരു സിവിലിയൻ ബഹുമതി ആണെങ്കിലും ഇതിനു പരിഗണിക്കപ്പെടുന്നതിനു അമേരിക്കൻ പൗരന്മാരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330