ക്രൈസ്‌തവസമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ശിപാർശകൾ സമർപ്പിക്കാൻ സർക്കാർ രൂപീകരിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണമെന്ന് കെആർഎൽസിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ.
നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന 44 -ാമത് കെആർഎൽസിസി ജനറൽ അസംബ്ലിക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യാശയിൽ നിരാശരാകാതിരിക്കുക എന്നതാണു സഭയുടെ നിലപാട്. തെരഞ്ഞെടുപ്പിൽ പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്‌ഠിത സമദൂരം എന്നതാണ് സഭയുടെ സമീപനമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0