marianvibes
marianvibes
Tuesday, 14 Jan 2025 00:00 am
marianvibes

marianvibes

കോട്ടയം : വേതന പാക്കേജ് പരിഷ്ക്കരിക്കുക, കമ്മീഷൻ, ഇൻസെന്‍റീവ് അതാത് മാസം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ 27 മുതല്‍ റേഷൻ വ്യാപാരികള്‍ അനിശ്ചിത കാലസമരം ആരംഭിക്കും.

2018 ല്‍ നടപ്പാക്കിയ വേതന പാക്കേജ് അനുസരിച്ച്‌ 168 വ്യാപാരികള്‍ക്ക് 5000 മുതല്‍ 10000 വരെയും 4,268 വ്യാപാരികള്‍ക്ക് 10,000 മുതല്‍ 20,000 വരെയും 6,277 വ്യാപാരികള്‍ക്ക് 20,000 മുതല്‍ 30,000 രൂപ വരെയുമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

2018ല്‍ തന്നെ പല സംഘടനകളുടേയും വിയോജനക്കുറിപ്പ് അവഗണിച്ചുകൊണ്ടാണ് പാക്കേജ് നടപ്പിലാക്കിയത്. ആറു മാസം കഴിഞ്ഞ് പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ആറു വർഷം കഴിഞ്ഞിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ മുൻ എംഎല്‍എ ജോണി നെല്ലൂർ, കെ.ബി.ബിജു, ജി.ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m