marianvibes
marianvibes
Tuesday, 14 Jan 2025 00:00 am
marianvibes

marianvibes

സ്‌പെയിനിൽ ദേശാടകരായി ജിപ്സി ജനത എത്തിച്ചേർന്നതിന്റെ അറുനൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, അവർക്ക് ആശംസകൾ നേർന്നുകൊണ്ട്, ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി.

ഭാവിയെ പ്രത്യാശയോടെ നോക്കിക്കാണുവാൻ പാപ്പാ തന്റെ സന്ദേശത്തിൽ എല്ലാവരെയും ആഹ്വാനം ചെയ്തു. തെറ്റിദ്ധാരണ, തിരസ്കരണം, പാർശ്വവൽക്കരണം എന്നിവയാൽ ജീവിതം കലുഷിതമായപ്പോഴും, ദൈവത്തിന്റെ സാമീപ്യം ധൈര്യപൂർവം കണ്ടെത്തുവാനുള്ള  ഈ ജനതയുടെ പരിശ്രമങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. നാടോടികൾക്കൊപ്പം, മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരു തീർത്ഥാടകനായി മാറിയവനാണ് ദൈവമെന്നും, ഇതാണ് ബെത്ലഹേമിൽ യേശുവിന്റെ ജനനം വെളിപ്പെടുത്തുന്നതെന്നും  പാപ്പാ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m