marianvibes
marianvibes
Tuesday, 14 Jan 2025 00:00 am
marianvibes

marianvibes

അഞ്ചു ലക്ഷത്തോളം വിശ്വാസികളുള്ള മഹത്തായ ചരിത്രമുള്ള ഒരു അതിരൂപതയുടെ കേന്ദ്രം തീവ്രസ്വഭാവമുള്ള ആയിരത്തോളം പേരെ കൂട്ടുപിടിച്ച് അലങ്കോലമാക്കുന്നതും അവിടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും ഇന്നലെ മാധ്യമങ്ങൾ ലോകമെമ്പാടുമെത്തിച്ചു. അതിരൂപതാ കേന്ദ്രത്തിന്റെ പ്രവേശനകവാടം തകർക്കാൻ വൈദികർ തന്നെ നേതൃത്വം നൽകുന്നതും കണ്ടു. അനുസരണവ്രതം എടുത്ത കന്യാസ്ത്രീകളിൽ ചിലർ അച്ചടക്കലംഘനങ്ങളെ    പിന്തുണച്ചുകൊണ്ടു 'പ്രാർത്ഥനാ യജ്ഞവും' നടത്തി. എന്തിനുവേണ്ടിയാണ് ഈ കോലാഹലങ്ങൾ? പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ കാർമികൻ വചനശുശ്രൂഷവരെ ജനാഭിമുഖമായും ശേഷം അൾത്താരാഭിമുഖമായും നിൽക്കണമെന്ന് പറഞ്ഞതിനാണ്. ഒരു ചെറിയ വിട്ടുവീഴ്ച ചെയ്താൽ അതിരൂപതയിലും സഭ മുഴുവനിലും സമാധാനം ഉണ്ടാകുമെങ്കിലും 'തങ്ങൾക്കു മാത്രം ജയിക്കാൻവേണ്ടി സഭയെ മുഴുവൻ തോൽപ്പിച്ചുകൊണ്ട്' തീവ്രമായ സമരപരിപാടികളുമായി മുമ്പോട്ട് പോവുകയാണ് ഒരു സംഘം വൈദികർ. 

എറണാകുളം-അങ്കമാലി അതിരൂപതയിലെ 90% ജനങ്ങളും ഈ അച്ചടക്കലംഘനങ്ങളോട് നിസ്സംഗരാണ്. സമാധാനം തേടി പള്ളിയിൽ വരുമ്പോൾ അവിടെ അസമാധാനം കണ്ടു അസ്വസ്ഥപ്പെടുന്നവരാണവർ. അനേകർക്ക് വിശ്വാസ പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം വിധ്വംസകപ്രവർത്തനങ്ങളിൽനിന്നും പിൻവാങ്ങി കർത്താവിന്റെ സഭയോടൊത്തു നിൽക്കാനാണ് വിശ്വാസികൾ പരിശ്രമിക്കേണ്ടത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0