marianvibes
marianvibes
Wednesday, 15 Jan 2025 00:00 am
marianvibes

marianvibes

ദൈവദാസൻ ജൊവാന്നി മെർലിനിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. 

 റോമിലെ ജോൺ ലാറ്ററൻ ബസിലിക്കയിൽവെച്ച് നടന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേയാണ് ജൊവാന്നി മെർലിനിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. 

നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മർസെല്ലോ സെമരാരോ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. 

വിശ്വാസം, സേവനം, ദൗത്യം എന്നിവയിൽ മെർലിനിയുടെ അചഞ്ചലമായ സമർപ്പണം കണക്കിലെടുത്താണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.

1795 ഓഗസ്റ്റ് 28ന് ഇറ്റലിയിലെ സ്പോലെറ്റോയിൽ ജനിച്ച ജിയോവാനി മെർലിനി 1818-ൽ വിശുദ്ധ ഗാസ്പർ ഡെൽ ബുഫലോയുടെ പ്രബോധനത്താലും ആഴത്തിലുള്ള ആത്മീയതയാലും സ്ഥാപിതമായ മിഷ്ണറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ് സന്യാസ സമൂഹത്തില്‍ പ്രവേശിച്ചു. 1837-ൽ വിശുദ്ധ ഗാസ്പറിൻ്റെ മരണശേഷം ഫാ. മെർലിനി സഭയുടെ മൂന്നാമത്തെ മോഡറേറ്റർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു, ഏകദേശം മൂന്ന് പതിറ്റാണ്ടോളം ഫാ. മെർലിനിയുടെ നേതൃത്വം, സഭയ്ക്ക് കാര്യമായ ഊര്‍ജ്ജം പകര്‍ന്നിരുന്നു.

പ്രസംഗം, മതബോധനം, രേഖാമൂലമുള്ള കൃതികൾ എന്നിവയിലൂടെ ഈശോയുടെ വിലയേറിയ രക്തത്തോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചു. 1849-ൽ ഒൻപതാം പിയൂസ് മാർപാപ്പ സഭയിൽ സാർവത്രിക സഭയില്‍ സ്ഥാപിച്ച ഈശോയുടെ വിലയേറിയ രക്തത്തിൻ്റെ തിരുനാളിന് വേണ്ടി നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ വ്യക്തിയായിരുന്നു ഫാ. മെർലിനി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m