18 വയസുവരെയുള്ളവര്‍ക്ക് കുമ്പസാരം നിരോധിക്കണം ക്രൈസ്തവ വിശ്വാസം സത്യങ്ങൾക്കെതിരെയുള്ള നിവേദനം പോളണ്ട 18 വയസുവരെയുള്ളവര്‍ക്ക് കുമ്പസാരം നിരോധിക്കണം ക്രൈസ്തവ വിശ്വാസം സത്യങ്ങൾക്കെതിരെയുള്ള നിവേദനം പോളണ്ട് പാര്‍ലമെന്റില്‍
Sunday, 19 Jan 2025 00:00 am

marianvibes

പതിനെട്ടു വയസുവരെയുള്ളവര്‍ക്ക് കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പോളീഷ് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസിന് പുതിയ നിവേദനം.

12000 പേര്‍ ഒപ്പിട്ട നിവേദനമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 36 മില്യന്‍ ജനസംഖ്യയുള്ള രാജ്യത്തിലെ 70 ശതമാനം ജനങ്ങളും കത്തോലിക്കരാണ്.

നല്ലതും മോശവും എന്ന ആശയം പ്രായപൂർത്തിയാകാത്തവരില്‍ അടിച്ചേല്‍പ്പിക്കേണ്ടെന്നും കുട്ടികളില്‍ ഇത് പലതരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കാട്ടിക്കൊണ്ടാണ് നിവേദനം

നിരവധി പ്രതിസന്ധികളിലേക്കാണ് ഈ നിയമം വിശ്വാസികളെ കൊണ്ടുചെന്നെത്തിക്കുന്നത്. കുമ്പസാരിക്കാന്‍ പതിനെട്ടുവയസുവരെ കാത്തിരിക്കണമെങ്കില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിനും പതിനെട്ടുവയസുവരെ കാത്തിരിക്കേണ്ടിവരും.

ആദ്യ കുമ്പസാരവും ആദ്യകുര്‍ബാനയും ഒരുമിച്ചുനടത്തുന്നതാണല്ലോ സഭയുടെ കീഴ് വഴക്കം. സഭാവിരുദ്ധമായ ഒരു നിലപാടായിട്ടാണ് ഇതിനെ പരക്കെ കാണുന്നത്. ക്രൈസ്തവ വിശ്വാസത്തെ തന്ന ചോദ്യം ചെയ്യുന്ന ഇത്തരം മാറ്റങ്ങള്‍ നടപ്പിലാക്കാൻ‌ പാടില്ലെന്നാണ് ആഗോള തലത്തില്‍ നിന്നുള്ള വിശ്വാസികള്‍ ഒന്നടങ്കം പറയുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m