marianvibes
marianvibes
Sunday, 19 Jan 2025 00:00 am
marianvibes

marianvibes

ന്യൂ ഡല്‍ഹി: തൊഴിലുടമയുടെ അംഗീകാരം ആവശ്യമില്ലാതെ തന്നെ തൊഴിലാളിക്ക് പേരിലും ജനന തീയതിയിലും മറ്റും തിരുത്തല്‍ വരുത്താൻ അവസരം നല്‍കി ഇ.പി.എഫ്.ഒ.

ഈ സൗകര്യം ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു. ഇതിനുപുറമെ, ഇ-കെ.വൈ.സിയുള്ള, ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുള്ള അംഗങ്ങള്‍ക്ക് തൊഴിലുടമയുടെ ഇടപെടലില്ലാതെ, ആധാർ ഒ.ടി.പി വഴി ഇ.പി.എഫ് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാനുമാകും. 

കേന്ദ്ര തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവിയ ആണ് ഈ മാറ്റങ്ങള്‍ അവതരിപ്പിച്ചത്. അംഗങ്ങളുടെ പരാതികളില്‍ 27 ശതമാനവും അവരുടെ പ്രൊഫൈല്‍, കെ.വൈ.സിയുമായി ബന്ധപ്പെട്ടതാണെന്നും പുതിയ മാറ്റത്തോടെ ഇതില്‍ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. പേര്, മാതാപിതാക്കളുടെ പേര്, സർവിസ് തീയതികള്‍ തുടങ്ങിയ മിക്ക കാര്യങ്ങളും ഇനി സ്വയം തിരുത്താം. 2017 ഒക്ടോബർ ഒന്നിനുശേഷം യു.എ.എൻ (യൂനിവേഴ്സല്‍ അക്കൗണ്ട് നമ്ബർ) അനുവദിച്ചവർക്കാണ് ഇതിന് സാധിക്കുക. ഇത്തരമാളുകള്‍ക്ക് തിരുത്തിന് മറ്റ് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. ഇതിനുമുമ്ബ് യു.എ.എൻ ലഭിച്ചവർക്കും തൊഴിലുടമ വഴിയുള്ള തിരുത്തിനുള്ള കാര്യങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ തൊഴിലുടമയുടെയും ജോലിഭാരം കുറക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m