ഇന്ത്യൻ രൂപ ഇനി 'ഇൻ്റര്‍നാഷണല്‍'; വിദേശത്തെ ഇന്ത്യൻ ബാങ്കുകളില്‍ വിദേശികള്‍ക്ക് രൂപയില്‍ അക്കൗണ്ട് ത ഇന്ത്യൻ രൂപ ഇനി 'ഇൻ്റര്‍നാഷണല്‍'; വിദേശത്തെ ഇന്ത്യൻ ബാങ്കുകളില്‍ വിദേശികള്‍ക്ക് രൂപയില്‍ അക്കൗണ്ട് തുറക്കാൻ അനുമതി
Sunday, 19 Jan 2025 00:00 am

marianvibes

ന്യൂ ഡല്‍ഹി: വിദേശത്തെ ഇന്ത്യൻ ബാങ്കുകളില്‍ വിദേശികള്‍ക്ക് രൂപയില്‍ അക്കൗണ്ട് തുറക്കാൻ അനുമതി. വിദേശനാണ്യ വിനിമയച്ചട്ടങ്ങളില്‍ (ഫെമ) റിസർവ് ബാങ്ക് ഇളവുകള്‍ വരുത്തി.

അന്താരാഷ്‌ട്ര വ്യാപാര ഇടപാടുകളിലും നിക്ഷേപരംഗത്തും രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്ത്യൻ ബാങ്കുകളുടെ വിദേശശാഖകളില്‍ വിദേശികള്‍ക്ക് നേരിട്ട് രൂപയില്‍ അക്കൗണ്ട് തുറക്കാനും ഇന്ത്യക്കാരുമായി രൂപയില്‍ ഇടപാടുകള്‍ നടത്താനും അനുമതി നല്‍കി. ആർബിഐയില്‍ നിന്ന് അംഗീകൃത ഡീലർ ലൈസൻസുള്ള വിദേശത്ത് താമസിക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്.

രൂപയുടെ അന്താരാഷ്‌ട്ര വത്കരണത്തിന്റെ ആദ്യപടിയാണ് ഇതെന്ന് വിലയിരുത്താം. പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ വ്യാപാര-നിക്ഷേപ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും ഡോളർ പോലുള്ള വിദേശ കറൻസികളെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും കാരണമാകും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0