marianvibes
marianvibes
Monday, 20 Jan 2025 00:00 am
marianvibes

marianvibes

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ട്രംപ് ചുമതലയേല്‍ക്കുക.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. ഡൊണള്‍ഡ് ട്രംപും കുടുംബവും ശനിയാഴ്ച വൈകുന്നേരം വാഷിംഗ്ടണിലെത്തി.

നേരത്തെ തുറന്ന വേദിയില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അതിശൈത്യത്തെ തുടര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ കാപിറ്റോള്‍ മന്ദിരത്തിനുള്ളിലേക്ക് മാറ്റി. ഇന്ന് വാഷിംഗ്ടണില്‍ മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് ആണ് കാലാവസ്ഥ വിഭാഗം പ്രവചിക്കുന്നത്. 40 വര്‍ഷത്തിനുശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് മാറ്റുന്നത്.

ഇന്ത്യയില്‍ നിന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും. ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കമുള്ള പ്രമുഖര്‍ എത്തിയേക്കും. ചടങ്ങിനോടനുബന്ധിച്ച്‌ വെള്ളിയാഴ്ച ആരംഭിച്ച പള്ളികളില്‍ പ്രാര്‍ഥനകള്‍, വെടിക്കെട്ടുകള്‍, റാലികള്‍, ഘോഷയാത്രകള്‍, വിരുന്നുകള്‍ തുടങ്ങിയ വിവിധ ആഘോഷപരിപാടികള്‍ തുടരും. ഇന്ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നിന് കാപിറ്റോള്‍ അരീനയില്‍ വിക്ടറി പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.