സീറോ മലബാർ സിനഡൽ കമ്മീഷനുകൾ പുനസംഘടിപ്പിച്ചു
Monday, 20 Jan 2025 00:00 am

marianvibes

കാക്കനാട്: സീറോ മലബാർ സഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്സ് കമ്മീഷനും പുനസംഘടിപ്പിച്ചു. 

സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് പുനസംഘടനകൾ നടന്നത്.

യുവജന കമ്മീഷൻ ചെയർമാനായി പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിനെയും കമ്മീഷൻ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിനെയും ഷംഷാബാദ് രൂപതയുടെ സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് പിതാവിനെയും നിയമിച്ചു. 

യുവജന കമ്മീഷനെ ഇതുവരെ നയിച്ച ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവും അംഗങ്ങളായ മാർ എഫ്രേം നരിക്കുളം പിതാവും മാർ ജോസ് പൂത്ത ൻവീട്ടിൽ പിതാവും കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ നിയമനങ്ങൾ.

പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെയും കൺവീനർ മാർ തോമസ് തറയിൽ പിതാവിനെയും കമ്മിഷൻ അംഗങ്ങളായ മാർ റമിജിയോസ് ഇഞ്ചനാനിയിൽ പിതാവിനെയും മാർ ജോസഫ് പാംപ്ലാനി പിതാവിനെയും പുനർനിയമിക്കുകയും മാർ തോമസ് ചക്യേത്ത് പിതാവിനു പകരം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവിനെ കമ്മീഷൻ അംഗമായി നിയമിക്കുകയും ചെയ്തു.