ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ നല്കപ്പെട്ടിട്ടുള്ള വാഗ്ദാനങ്ങള്‍.
ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ നല്കപ്പെട്ടിട്ടുള്ള വാഗ്ദാനങ്ങള്‍.
ദൈവകരുണയുടെ തിരുനാള്‍ദിനം സഭയില്‍ പൂര്‍ണ ദണ്ഡവിമോചനം പ്രഖ്യാപിക്കപ്പെട്ടിട്ടിട്ടുള്ള മഹാതിരുനാളാണ് . പ്രസ്തുത ദിനത്തെപ്പറ്റി കര്‍ത്താവ് വിശുദ്ധ ഫൗസ്റ്റീനക്ക് വെളിപ്പെടുത്തിയിട്ടുള്ള വാഗ്ദാനങ്ങളും നിരവധിയാണ്
ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ച തിരുസഭ 'ദൈവകരുണയുടെ തിരുനാളായിട്ടാണ് ആഘോഷിക്കുന്നത് , അന്നേദിവസം സമ്പൂര്‍ണ്ണ ദണ്ഡവിമോചനം നമ്മുക്കുവേണ്ടിയോ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയോ സ്വീകരിക്കാവുന്നതാണ് .അതിനായി ദണ്ഡവിമോചനത്തിനായുള്ള നിബന്ധനകള്‍ പാലിക്കേണ്ടതാണ് .സമ്പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ വിശ്വാസികള്‍ 'ദൈവകരുണയുടെ സ്തുതിക്കായി ഭക്താഭ്യാസങ്ങളിള്‍ ഏര്‍പ്പെടുകയും
ദണ്ഡവിമോചനത്തിനായുള്ള പതിവ് നിബന്ധനകളായ വിശുദ്ധ കുമ്പസാരവും ,വിശുദ്ധ കുര്‍ബാന സ്വീകരണവും അതോടൊപ്പം മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ് . 'ദൈവകരുണയുടെ ഭക്തി ആചരിക്കുന്നവര്‍ക്കു നിരവധിയായ കൃപാവരങ്ങള്‍ താന്‍ നല്‍കുമെന്ന്' ഈശോ ഒരിക്കല്‍ വിശുദ്ധ ഫൗസ്റ്റീനയോടു പ്രത്യക്ഷപെട്ടു വെളിപ്പെടുത്തിയ പ്രകാരമാണ് ദൈവകരുണയുടെ പ്രാധാന്യവും തിരുനാളും സഭയില്‍ പ്രചരിച്ചത് . ദൈവകരുണയുടെ തിരുനാള്‍ എല്ലാ ആത്മാക്കള്‍ക്കും, പ്രത്യേകിച്ച് കഠിന പാപികള്‍ക്ക് അഭയവും സംരക്ഷണവുമാണ് എന്ന തന്‍റെ തിരുഹിതം ഈശോ വിശുദ്ധയ്ക്ക് വെളിപ്പെടുത്തി കൊടുക്കുകയുണ്ടായി . ഈ തിരുനാളില്‍ കുമ്പസാരിച്ചൊരുങ്ങി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന ഏതൊരാത്മാവിനും സമ്പൂര്‍ണ്ണമായ പാപമോചനവും ശിക്ഷയുടെ ഇളവുംലഭിക്കുമെന്നും ഈശോ ഉറപ്പു നല്‍കി .'ഏറ്റവും കഠിന പാപിയുടെ ആത്മാവ് പോലും എന്‍റെ കരുണയിലേക്കു വരാന്‍ ഭയപ്പെടാതിരിക്കട്ടെ എന്നും വിശുദ്ധയ്ക്ക് നല്‍കിയ വെളിപ്പെടുത്തലില്‍ ഈശോ വ്യക്തമാക്കി
2002 ജൂണിലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'ദൈവകരുണയുടെ തിരുനാളുമായി ബന്ധപെട്ട് സമ്പൂര്‍ണ്ണ ദണ്ഡവിമോചന പ്രഖ്യാപനം നടത്തിയത് .ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ തന്‍റെ കരുണയുടെ ആഴങ്ങള്‍ ആത്മാക്കള്‍ക്കായി തുറക്കപ്പെടുന്നു എന്ന് ഈശോ വിശുദ്ധയ്ക്ക് വെളിപ്പെടുത്തി . അന്നേദിവസം തന്‍റെ ജാരയൂനയുടെ ഉറവിടത്തില്‍ എത്തുന്നവര്‍ക്കായി കൃപാവരത്തിന്‍റെ ഉറവകള്‍ തുറന്നു കൊടുക്കുമെന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞു . ലോകസമാധാനത്തിനുള്ള ഏകവഴി തന്‍റെ കരുണയിലുള്ള ആശ്രയമാണെന്നും , മാനവ ജാതി മുഴുവന്‍ എന്‍റെ അളവറ്റ കരുണയെ തിരിച്ചറിയുന്നത് അന്ത്യകാലത്തിന്‍റെ ഒരു അടയാളമായിരിക്കും എന്നും ഈശോ പറഞ്ഞു . അതിനുശേഷമായിരിക്കും വിധിയുടെ ദിനം സമാഗതമാവുക, എന്‍റെ കരുണയുടെ വാതിലിലൂടെ പ്രവേശിക്കാത്ത ഓരോ ആത്മാവും തീര്‍ച്ചയായും എന്‍റെ നീതിയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടി വരുമെന്നും, ദൈവ കരുണയുടെ തിരുനാള്‍ രക്ഷയുടെ അവസാന മാര്‍ഗമായിരിക്കുമെന്നും ഈശോ വ്യക്തമാക്കി . ദൈവകരുണയുടെ ഛായാചിത്രം ഭവനങ്ങളിലും സ്ഥാപനങ്ങളിലും പ്രതിഷ്ഠിച്ചു വണങ്ങാനും ഈശോ ആവശ്യപ്പെട്ടു , ഈ ഛായാചിത്രത്തോടുള്ള വണക്കം കൃപയുടെ ശ്രോതസാണെന്നും അപ്രകാരം ചെയ്യുന്നവര്‍ക്ക് പ്രത്യേക സംരക്ഷണം ജീവിച്ചിരിക്കുമ്പോഴും മരണസമയത്തും ലഭ്യമാകുമെന്നും ഈശോ പറഞ്ഞു . ദൈവകരുണയുടെ പ്രഘോഷകര്‍ക്കു ഒരമ്മ തന്‍റെ കുഞ്ഞിനെ എന്നപോലെ താന്‍ സംരക്ഷണം നല്‍കുമെന്നും അവരുടെ മരണസമയത്ത് ദൈവകരുണയുടെ സംരക്ഷണം അത്തരം ആത്മാക്കള്‍ക്ക് ലഭിക്കുമെന്നും ഈശോ പറഞ്ഞു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m