തുടർച്ചയായി കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന രൂക്ഷമായ കടലാക്രമണത്തിന് ശാശ്വതമായ പരിഹാരം കാണുന്നതുവരെ ശക്തമായ സമരം സംഘടിപ്പിക്കാൻ ഒരുങ്ങി കൊച്ചി ആലപ്പുഴ രൂപതകൾ.
ആലപ്പുഴ, കൊച്ചി രൂപതകളുടെ സംയുക്ത നേതൃത്വത്തിലുള്ള കെയർ ചെല്ലാനം കൊച്ചി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് തീരമേഖലയിൽ ഉടനീളം വിളംബര ജാഥകൾ നടത്തും.
20ന് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികർ തോപ്പുംപടി ബിഒടി ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. ഉപവാസസമരത്തിന് രണ്ട് രൂപതകളിലെ യും വികാരി ജനറാൾമാർ നേതൃത്വം നൽകും. യോഗത്തിൽ മോൺ. ഷൈജു പരിയാത്തുശേരി അധ്യക്ഷത വഹിച്ചു. ആലപ്പുഴ വി കാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്‌തു. കെആർഎൽ സിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, ജോസഫ് ജൂഡ്, റവ.ഡോ. ജോണി സേവ്യർ പുതുക്കാട്, ഫാ.ജോപ്പൻ അണ്ടിശേരി, ഫാ. സോളമൻ ചാരങ്ങാട്ട്, കെയർ ചെല്ലാനം കൺവീനർ ടി.എ. ഡാൽഫിൻ. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, പൈലി ആലുങ്കൽ, ബാബു കാളിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഉപവാസ സമരത്തിന് നേതൃത്വം നൽകുന്നതിന് റവ. ഡോ. ജോണി സേവ്യർ പുതുക്കാട് ചെയർമാനും ഫാ. സോളമൻ ചാരങ്ങാട്ട് വൈസ് ചെയർമാനും ഫാ.ആന്റണി കുഴിവേലിൽ കൺവീനറും ജോയിൻ്റ് കൺവീനർമാരായി സന്തോഷ് കൊടിയനാട്, സോഫി രാജു, കെസിവൈഎം മുൻസംസ്ഥാന പ്രസിഡൻ്റ് ഇമ്മാനുവൽ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m