കുരിശിനെ അവഹേളിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ പങ്കുവെച്ച മ്യൂസിക് വീഡിയോയ്ക്കു എതിരെ പ്രതിഷേധം.

കുരിശിനെ അവഹേളിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ പങ്കുവെച്ച മ്യൂസിക് വീഡിയോയ്ക്കു എതിരെ പ്രതിഷേധം.

maaa277

ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ കുരിശിനെ അവഹേളിച്ച് പങ്കുവെച്ച മ്യൂസിക് വീഡിയോയ്ക്കു എതിരെ പ്രതിഷേധo ശക്തമാകുന്നു.

ജെനസിസ് യാസ്‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസിന്റെ സംഗീത ആല്‍ബത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസം 'ട്രൂ ബ്ലൂ' എന്ന പേരില്‍ പുറത്തിറക്കിയ മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ ഹിന്ദു ദേവതയോട് സാദൃശ്യം തോന്നുന്ന വിധത്തില്‍ അർദ്ധ നഗ്നയായി കുരിശും പിടിച്ചാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാട്ടിനിടെ ടോമി കുരിശിൽ അത്യന്തം അശ്ലീലമായ രീതിയിൽ നക്കുകയും അശ്ലീല ചായ്‌വോടെ കൈ കൂപ്പുകയും ചെയ്യുന്നുണ്ട്.

സ്വകാര്യ ഭാഗങ്ങളില്‍ കുരിശുവെച്ചും ഇവര്‍ വീഡിയോയില്‍ അവഹേളിക്കുന്നുണ്ട്. വിശ്വാസ അവഹേളനം നടത്തി കാഴ്‌ചക്കാരെ കൂട്ടാനുള്ള ഗായികയുടെ തരംതാണ ശ്രമമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ക്രൈസ്തവരെയും ഹൈന്ദവരെയും ഒരുപോലെ അവഹേളിക്കുന്ന ബോധപൂർവ്വമായ നീക്കമാണിതെന്ന് പലരും ചൂണ്ടിക്കാട്ടി. 'ഇത് ദൈവനിന്ദയാണെന്നും വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നുമുള്ള നിരവധി അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ ഉയരുകയാണ്.

അതേസമയം വീഡിയോ റിപ്പോര്‍ട്ട് ചെയ്തു യൂട്യൂബില്‍ നിന്നു നീക്കം ചെയ്യാനുള്ള ക്യാംപെയിനും നടക്കുന്നുണ്ട്. ഇന്ത്യൻ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ള ജെനസിസ് യാസ്‌മിൻ നിലവില്‍ കാനഡയിലാണ് താമസിക്കുന്നത്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)